ജില്ലാ കമ്മിറ്റി ഓഫീസിനു നേരയുണ്ടായ ആക്രണത്തില്‍ മൂന്നാഴ്ചയായിട്ടും പ്രതികളെ പിടികൂടാത്തതില്‍ സമസ്ത ഇ.കെ. വിഭാഗത്തില്‍ കടുത്ത പ്രതിഷേധം. സമസ്ത കണ്ണൂര്‍ ജില്ലാ ഓഫീസ് മുസ്‌ലിം ലീഗ് നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ സ്വാധീനത്തിനു വഴങ്ങി നടപടി വൈകിപ്പിക്കുന്നുവെന്നാണു പരാതി.

എസ്.കെ.എസ്.എസ്. എഫ് തിരഞ്ഞെടുപ്പില്‍ ഒഴിവാക്കുന്നുവെന്നാരോപിച്ചാണ്  ഒക്ടോബര്‍ 23 നാണു സമസ്ത ജില്ലാ കാര്യാലയത്തിനുനേരെ ഒരു വിഭാഗം ആക്രണം നടത്തിയത്. മുസ്‌ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ വി.എന്‍.മുഹമ്മദലി, കീഴല്ലൂര്‍ പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അയ്യൂബ് കോതേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും കര്‍ശന നടപടി വേണമെന്നും എസ്.കെ. സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടൗണ്‍ പൊലീസ് കേസെടത്തിന് അപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല. ഭരണ സ്വാധീനം ഉപയോഗിച്ച് അന്വേഷണം വൈകിപ്പിക്കുന്നുവെന്നാണു സമസ്തയിലെ ആരോപണം.

അതേസമയം കണ്ണൂരിലെ ലീഗ്–സമസ്ത നേതൃത്വങ്ങള്‍ തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സംഘര്‍ഷത്തിനു മറുപടിയായിട്ടായിരുന്നു എസ്.കെ. എസ്.എസ്. എഫ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പാണക്കാട്ട് കുടുംബത്തെ വെട്ടിയതെന്ന ആക്ഷേപവും ശക്തമാണ്.

ENGLISH SUMMARY:

Samastha EK faction Kannur attack controversy intensifies as police fail to arrest the accused leaders even after three weeks. The incident highlights the growing political tension and reconciliation talks between Samastha and Muslim League factions in Kerala.