optima

TOPICS COVERED

ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതായി രാജ്യാന്തര ഗൃഹോപകരണ ബ്രാൻഡായ ഓപ്റ്റിമ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ജിസിസി രാജ്യങ്ങളിൽ വിശ്വാസ്യതക്ക് കയ്യടി നേടിയ ഓപ്റ്റിമ, കോവിഡിന്‍റെ ഇടവേളക്കുശേഷം ശക്തമായി ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുകയാണ്. ആദ്യഘട്ടത്തിൽ കേരളത്തിൽ തുടക്കം കുറിക്കുന്ന വിതരണ ശൃംഖല, തുടർന്ന് ദക്ഷിണേന്ത്യയിലേക്കും രാജ്യവ്യാപകമായും വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 

'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച അത്യാധുനിക ഹെവി ഡ്യൂട്ടി 1200 വാട്ട് മിക്സർ ഗ്രൈൻഡറിന്‍റെ ഔദ്യോഗിക ലോഞ്ചും ചടങ്ങിൽ നടന്നു. ഒപ്റ്റിമ പ്രസിഡന്‍റ് ഖുറൈഷ് ദാദാഭായ്, പിട്ടാപ്പിള്ളിൽ ഏജൻസിസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിലവിലെ വിപുലീകരണം ഒപ്റ്റിമയെ രാജ്യത്തെ മുൻനിര ഗൃഹോപകരണ ബ്രാൻഡാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് കഴിഞ്ഞ രണ്ട് വർഷമായി പ്രധാന റിട്ടെയ്ൽ പങ്കാളിയായി പ്രവർത്തിക്കുന്ന പിട്ടാപ്പിള്ളിൽ ഏജൻസിസ് വ്യക്തമാക്കി. 

ENGLISH SUMMARY: