കേരള ഫുട്‍വെയർ എക്‌സ്‌പോയ്ക്ക് കോഴിക്കോട് തുടക്കം. രാജ്യത്തിനകത്തും പുറത്ത് നിന്നുമായി നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന എക്‌സ്‌പോ നാളെ സമാപിക്കും.
ചെരുപ്പ് നിര്‍മാണ മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതാണ് മേള. ചെരുപ്പ് നിര്‍മാണത്തിന്‍റെ ഘട്ടം ഘട്ടമായുള്ള നിര്‍മാണ വഴികള്‍ വിവിധ കമ്പനികള്‍ വിശദീകരിച്ചുനല്‍കും. വിവിധ ഫുട്ഫെയര്‍ മെറ്റീരിയല്‍സുകള്‍ പരിചയപ്പെടുത്താന്‍ നൂറിലധികം സ്റ്റാളുകള് ഒരുക്കിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളും ഉൽപ്പാദന രീതികളും പരിചയപ്പെടുത്തുന്നതിനൊപ്പം, നിർമ്മാതാക്കൾക്കും വിതരണക്കാർക്കും ബിസിനസ് ബന്ധങ്ങൾ വിപുലീകരിക്കാനും എക്‌സ്‌പോ അവസരമൊരുക്കുന്നു. ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസ് എക്‌സ്പോ ഉദ്ഘാടനം ചെയ്തു.
ഫുട്‍വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് സെന്റർ, ഫൂട്ട്‍വെയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ, കെ.എസ്.എസ്.ഐ.എ കോഴിക്കോട്, സി.ഐ.എഫ്.ഐ എന്നിവയുടെ നേതൃത്വത്തിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് മാന്ദ്യത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്കൊടുവിലാണ് കേരളത്തിലേയ്ക്ക് വീണ്ടും ഫുട് വെയര്‍ എക്സ്പോ എത്തുന്നത്.