നവീനതയുടെയും ആഘോഷത്തിന്‍റെയും കാഴ്ച്ചകളാണ് ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന 'ദ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ന്‍റെ സവിശേഷത. ഇത്തരം പുതിയ കാഴ്ചകളുമായി 'ദ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൻ്റെ രണ്ടാം പതിപ്പിനായി കൊച്ചി ഒരുങ്ങിക്കഴിഞ്ഞു.അറിവിനോടൊപ്പം വിനോദത്തിനും പ്രാധാന്യം നൽകുന്ന ശ്രദ്ധേയമായ നിരവധി സെഷനുകളാണ് ഇക്കുറിയുമുള്ളത്.
ഭാവിയുടെ സ്പന്ദനങ്ങൾ തൊട്ടറിയാൻ ഒരു വേദി. അതാണ് ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന 'ദ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’. ഐക്യരാഷ്ട്രസഭയുടെ സുസ്‌ഥിര വികസനം എന്ന ആശയത്തിലൂന്നി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ സമ്മിറ്റുകളിലൊന്നാണിത്. വിദ്യാർഥികൾ, അധ്യാപകർ, കലാകാരന്മാർ, സംരംഭകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇക്കുറിയും ക്രമീകരണങ്ങൾ. പ്രമുഖ വ്യക്‌തിത്വങ്ങളുമായി നേരിട്ട് സംവദിക്കാനും, ശില്‌പശാലകളിലും മാസ്‌റ്റർ ക്ലാസുകളിലും പങ്കെടുക്കാനും അവസരമുണ്ടാകും.
ആഘോഷവും അറിവും ഒരേപോലെ ഉൾക്കൊള്ളിച്ചിരിക്കുന്ന ഇവിടെ ശ്രദ്ധേയമായ നിരവധി പരിപാടികളാണ് ഇക്കുറിയും ഉള്ളത്.
ജനുവരി 29 മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് ഇത്തവണത്തെ 'ദ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’. സ്റ്റുഡന്റ്സ് ബിനാലെ, ഗ്രാഫിറ്റി വോളുകൾ, ഫാഷൻ ഷോ, പെറ്റ് ഷോ, വൈവിധ്യമാർന്ന രുചികളുമായി ഫുഡ് സ്ട്രീറ്റ് എന്നിവയും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.