ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ് ബിഹാറിലെ പട്നയിൽ റീജിയണൽ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്തു. പാട്നയിലെ ചിത്രഗുപ്ത നഗറിലെ കങ്കർബാഗിലാണ് റീജിയണൽ ഓഫീസ്. രാജേന്ദ്ര നഗർ, മെയിൻപുറ, ദാനാപൂർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ. ഉദ്ഘാടന ചടങ്ങ് പാട്നയിലെ ബുദ്ധ് മാർഗിലുള്ള താജ് സിറ്റി സെന്ററിൽ നടന്നു.
കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി ഉദ്ഘാടനം ചെയ്തു. ഐസിഎൽ ഫിൻകോർപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.ജി. അനിൽകുമാർ അധ്യക്ഷനായിരുന്നു. വൈസ് ചെയർമാനും സിഇഒയുമായ ഉമ അനിൽകുമാർ നിലവിളക്ക് കൊളുത്തി. ഐസിഎൽ ഫിൻകോർപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതം പറഞ്ഞു. ഓപ്പറേഷൻസ് & ഡെവലപ്മെന്റ് എജിഎം കെ.പി. സതീശൻ നന്ദി രേഖപ്പെടുത്തി.