ബിഹാറിലെ മുസഫർപൂരിൽ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മരണം. 10 പേർ മരിച്ചെന്നാണ് ദ്യക്സാക്ഷികൾ നൽകുന്ന വിവരം. 20 പേരെ രക്ഷിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ബ്രഹ്മപുര പ്രസാദ് ആശുപത്രിയിലെ ഐസിയു വാർഡിലാണ് പുലർച്ച മൂന്നുമണിക്ക് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് ആശുപത്രി ജീവനക്കാർ രോഗികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന് ബന്ധുക്കൾ ആരോപിച്ചു. എട്ട് അഗ്നിശമന സേന യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഐസിയുവിന്റെ ജനലുകളും വാതിലുകളും തകർത്താണ് രോഗികളെ പുറത്തെത്തിച്ചത്. ഉന്നതതല അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
ENGLISH SUMMARY:
At least ten people were tragically charred to death after a massive fire erupted in the intensive care unit (ICU) of a private hospital in Bihar's Muzaffarpur district. The disaster took place around 3:00 AM at the Prasad Hospital, where thick toxic smoke quickly filled the closed ward, trapping helpless patients inside. While fire department officials, local police, and volunteers managed to dynamically rescue twenty individuals, more than twenty others sustained critical burn injuries. Angered relatives of the victims alleged massive corporate negligence, claiming that the hospital staff abandoned the premises and fled as soon as the fire spread. Local authorities have initiated a high-level inquiry to determine the exact cause of the structural fire and check if appropriate clinical safety norms were compromised.