വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക 'ഇന്നൊവേഷൻ ക്യാംപസി'ന്റെ ഒന്നാംഘട്ടം കാക്കനാട് കിൻഫ്ര-ഇഎംസി പാർക്കിൽ പ്രവർത്തനാമാരംഭിച്ചു. മന്ത്രി പി.രാജീവ് ഇന്നൊവേഷൻ ക്യാംപസിന്റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു. ഉമ തോമസ് MLA അധ്യക്ഷത വഹിച്ചു. 120 കോടി രൂപയിലേറെ മുതൽമുടക്കിൽ മൂന്ന് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ക്യാംപസിന്റെ ഒന്നാംഘട്ടത്തിൽ അത്യാധുനിക ഇലക്ട്രോണിക്സ് R and D ലാബുകൾ, ഐ.ഒ.ടി ലാബ്, റിലയബിലിറ്റി ലാബ്, പ്രോഡക്ട് ഡിസൈൻ സ്റ്റുഡിയോ, ലേണിംഗ് സെന്റർ, കൺസ്യൂമർ ഇൻസൈറ്റ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങിൽ വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഭാര്യ ഷീല കൊച്ചൗസേപ്പ്, വി-ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, ഡയറക്ടറും സിഒഒയുമായ രാമചന്ദ്രൻ .വി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
ENGLISH SUMMARY:
Minister P. Rajeev performed the soft launch of V-Guard Industries Ltd's state-of-the-art 'Innovation Campus' at Kinfra-EMC Park, Kakkanad. Spread across three acres with an investment exceeding ₹120 crore, the first phase includes advanced electronics R&D labs, IoT labs, and product design studios. The ceremony, presided over by Uma Thomas MLA, saw the presence of V-Guard founder Kochouseph Chittilappilly and MD Mithun Chittilappilly. This campus aims to enhance consumer insights and product reliability through modern learning centers and testing facilities. It marks a significant milestone in Kerala's industrial growth and electronics research sector.