FILE PHOTO: A man speaks on his phone as he walks past the Reserve Bank of India (RBI) logo inside its headquarters in Mumbai, India, February 7, 2025. REUTERS/Francis Mascarenhas//File Photo

FILE PHOTO: A man speaks on his phone as he walks past the Reserve Bank of India (RBI) logo inside its headquarters in Mumbai, India, February 7, 2025. REUTERS/Francis Mascarenhas//File Photo

രാജ്യത്തുടനീളമുള്ള പേയ്‌മെൻ്റ് സംവിധാനങ്ങളുടെ മേൽനോട്ടത്തിന് പേയ്‌മെൻ്റ് റെഗുലേറ്ററി ബോർഡ് (പിആർബി) രൂപീകരിച്ച് ആർബിഐ. ആറംഗ ബോർഡിൽ ആർബിഐ ഗവർണറാണ് അധ്യക്ഷൻ. കേന്ദ്ര സർക്കാരിൽ നിന്നുള്ള മൂന്ന് നോമിനികളും ബോർഡിലുണ്ട്. നേരത്തെയുള്ള ബോർഡ് ഫോർ റെഗുലേഷൻ ആൻഡ് സൂപ്പർവിഷൻ ഓഫ് പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റത്തിന് (ബിപിഎസ്എസ്) ബദലായാണ്  പേയ്‌മെൻ്റ് റെഗുലേറ്ററി ബോർഡ് വരുന്നത്. ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പാനലായിരുന്നു ബിപിഎസ്എസ്. സമിതിയിൽ സർക്കാർ നോമിനികളില്ലായിരുന്നു. 

ആർബിഐ ചെയർമാനെ കൂടാതെ ഡെപ്യൂട്ടി ഗവർണറും പേയ്‌മെന്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റങ്ങളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടറും സമതിയിലുണ്ട്.  ധനകാര്യ സേവന വകുപ്പ് സെക്രട്ടറി, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ സെക്രട്ടറി, മുൻ ടെലികോം സെക്രട്ടറിയായ അരുണ സുന്ദരരാജൻ എന്നിവരാണ് സർക്കാർ നോമിനികൾ.

ആർ.ബി.ഐയുടെ പ്രിൻസിപ്പൽ ലീഗൽ അഡ്വൈസർ പി.ആർ.ബി. മീറ്റിംഗുകളിൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കും. മെയ് മാസത്തിലെ വിജ്ഞാപനം അനുസരിച്ച്, രാജ്യത്തെ പേയ്‌മെൻ്റ് സിസ്റ്റങ്ങളുടെ ഫലപ്രദമായ മേൽനോട്ടം ഉറപ്പാക്കുന്നതിനായി പേയ്‌മെൻ്റ് റെഗുലേറ്ററി ബോർഡ് വർഷത്തിൽ കുറഞ്ഞത് രണ്ട് തവണ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ പെയ്മെൻറ് സംവിധാനങ്ങളുടെ നിയമപരമായ മേൽനോട്ടമാണ് പേയ്‌മെന്റ് റെഗുലേറ്ററി ബോർഡിൻറെ പ്രാഥമിക ലക്ഷ്യം. പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചറിൻറെ നിരീക്ഷണം, ഏകീകൃത നയം ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുപിഐ, മൊബൈൽ വാലറ്റ്, ഫിൻടെക് എന്നിങ്ങനെയുള്ള ഡിജിറ്റൽ, ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും നിരീക്ഷിക്കും.

ENGLISH SUMMARY:

Payment Regulatory Board is established by RBI to oversee payment systems. The board aims to monitor digital payment systems like UPI and mobile wallets, ensuring their security and efficiency.