മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം യു.കെയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബര്‍മിങ്ങാമിലും സൗത്താളിലുമാണ് ഷോറൂമുകള്‍ തുറന്നത്. ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ ഖാന്‍ രണ്ട് ഷോറൂമുകളും ഉദ്ഘാടനം ചെയ്തു. ഇതോടെ യു.കെയിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമുകളുടെ എണ്ണം 4 ആയി. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്, വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുല്‍ സലാം, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബെര്‍മിങ്ങാമിലെ ഷോറൂം യുകെയിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഏറ്റവും വലിയ ഔട്ട്‌ലെറ്റാണ്.