azeez-malabar

കോഴിക്കോട് ബീച്ചില്‍ പരുന്തുകളെ ഊട്ടുന്ന അസീസിന് സഹായവുമായി മലബാര്‍ ഗ്രൂപ്പ്. വീട് നവീകരണത്തിനായി അഞ്ചുലക്ഷം രൂപയും അന്നദാനത്തിന്‍റെ മഹത്തായ സന്ദേശം നല്‍കുന്നതിന് അരപവന്‍ സ്വര്‍ണനാണയവും അസീസിന് സമ്മാനിച്ചു. 

പരുന്തുകള്‍ക്ക് അസീസ് അന്നമൂട്ടാന്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തിലധികമായി. വിശപ്പിന്‍റെ വിലയറിയുന്ന അസീസ് വിവിധയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഭക്ഷണവുമായി കടപ്പുറത്തെത്തും. പിന്നീട് അന്നദാനത്തിന്‍റെ വേറിട്ട കാഴ്ചയാണ്.

സഹോദരിമാര്‍ക്കൊപ്പം താമസിക്കുന്ന വെള്ളയിലെ വീട് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ്. ഇതറിഞ്ഞതോടെയാണ് മലബാര്‍ ഗ്രൂപ്പ് സഹായവുമായി എത്തിയത്. അഞ്ചുലക്ഷം രൂപയും അരപവന്‍റെ സ്വര്‍ണനാണയവും  മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് സമ്മാനിച്ചു ഇനി സ്വന്തമായൊരു വീടാണ് അസീസിന്‍റെ സ്വപ്നം. സുമനസുകളുടെ സഹായം അതിനുണ്ടാവണം

ENGLISH SUMMARY:

Malayala Manorama Online News reports on Azees, a man who has been feeding eagles at Kozhikode beach for over 30 years, receiving significant aid from the Malabar Group. The Malabar Group has provided him with 5 lakh rupees for home renovation and a gold coin, recognizing his charitable act and commitment to feeding the birds.