viswa-deepthi-cheatingcase

കോഴിക്കോട് കുറ്റ്യാടിയില്‍ വന്‍ നിക്ഷേപത്തട്ടിപ്പ്. 1500 ലധികം ആളുകളില്‍ നിന്നായി  വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ–ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിയത് 30 കോടി രൂപ. തട്ടിപ്പിനിരയായവര്‍ സൊസൈറ്റി ഡയറക്ടറുടെ വീടിനുമുമ്പില്‍ പ്രതിഷേധിച്ചു. 

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് 2018 ല്‍  വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ– ഓപ്പറേറ്റീവ് സൊസൈറ്റി കുറ്റ്യാടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞതോടെ നിക്ഷേപകര്‍ക്ക് തുക പിന്‍വലിക്കാന്‍ കഴിയാതെ വന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവത്തില്‍ 250 പരാതികളാണ് കുറ്റ്യാടി പൊലീസിന് ലഭിച്ചത്. നിലവില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

പൊലീസ് കേസെടുത്തതോടെ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ ഒളിവിലാണ്. ഡയറക്ടര്‍മാരിലൊരാളായ  നരിക്കൂട്ടംചാല്‍ സ്വദേശി കെ.എം.രജീഷിന്‍റെ വീടിന് മുമ്പില്‍ ഇന്ന് തട്ടിപ്പിനിരയായവര്‍ പ്രതിഷേധിച്ചു.

ENGLISH SUMMARY:

A massive financial fraud involving ₹30 crore has been uncovered in Kuttiyadi, Kozhikode, masterminded by the Vishwa Deepti Multi-State Agri Co-operative Society. Operating since 2018, the society lured over 1,500 victims by promising lucrative interest rates on their deposits before eventually freezing cash withdrawals. With around 250 formal complaints lodged at the Kuttiyadi police station, the investigation has now been officially handed over to the Crime Branch. As society directors absconded following police registration of cases, frustrated investors staged a protest outside the residence of K.M. Rajeesh, one of the society directors in Narikkuttamchal.