സംസ്ഥാനത്ത് 5G സേവനം വ്യാപിപ്പിച്ച് പ്രമുഖ ടെലകോം സേവന ദാതാവായ 'വി'. ഇന്ന് മുതൽ കൊച്ചിയിലും, ഓഗസ്റ്റ് 20 മുതൽ തിരുവനന്തപുരത്തും 'വി'യുടെ 5G സേവനം ലഭ്യമാകും. 299 രൂപ മുതലുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5G ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. നേരത്തെ കോഴിക്കോടും, മലപ്പുറത്തും 'വി' 5G സേവനം ആരംഭിച്ചിരുന്നു