പാലരിവട്ടത്ത് കുടിവെള്ളവിതരണ പൈപ്പ് പൊട്ടിയത് ഇന്നുതന്നെ നേരെയാക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്ക. കൊച്ചി മെട്രോ നിർമ്മാണത്തിനെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ മുൻകരുതൽ സ്വീകരിക്കാൻ കെഎംആർഎൽന് നിർദ്ദേശം നൽകി എന്നും കലക്ടർ പറഞ്ഞു. ഇടക്കിടെ പൈപ്പുപൊട്ടുന്നതിനാൽ പാലാരിവട്ടം കലൂർ തമ്മനം ചേരനെല്ലൂർ ഭാഗങ്ങളിൽ കടുത്ത ജലക്ഷാമം ആണ്.
മെട്രോ നിർമ്മാണം നഗരവാസികളുടെ വെള്ളം കുടിനിരന്തരം മുട്ടിക്കുകയാണ്. കലൂർ പാലാരിവട്ടം ചേരാനെല്ലൂർ തമ്മനം ഭാഗങ്ങളിൽ ആണ് കടുത്ത ജലപ്രതിസന്ധി. ദിവസങ്ങളായി ഈ മേഖലയിൽ കുടിവെള്ളം ഇല്ലാതായിട്ട്. ഇന്നലെ രാത്രി പൊട്ടിയ പൈപ്പ് ഇതുവരെ നേരെ ആക്കിയിട്ടില്ല. പ്രശ്നപരിഹാരത്തിന് kmrl, ജലഅതോറിറ്റി, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ കലക്ടർ യോഗം വിളിച്ചു. ഇന്ന് തന്നെ പരിഹാരം ഉണ്ടാകുമെന്ന് ഇന്നലെ രാത്രി പൈപ്പുപൊട്ടിയത് വലിയപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നാട്ടുകാർ റോഡ് ഉപരോധിച്ചു. ഉപരോധത്തിനൊപ്പം റോഡിലേക്ക് പുഴപോലെ വെള്ളമൊഴുകിയത് ഗതാഗതത്തെ മണിക്കൂറുകൾ ബാധിച്ചു.