25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളുമായി ഓണം വിപണി സ്വന്തമാക്കാനൊരുങ്ങി മൈജി. 25 കാറുകൾ 30 സ്കൂട്ടറുകൾ 30 പേർക്ക് ഒരു ലക്ഷം വീതം ക്യാഷ് പ്രൈസ് തുടങ്ങി ആകർഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ സ്ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെ 6 ശതമാനം മുതൽ 100 ശതമാനം വരെ ഡിസ്കൗണ്ടോ ഗൃഹോപകരണങ്ങളോ സമ്മാനമായി ലഭിക്കും. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സിനിമാതാരങ്ങളായ മഞ്ജു വാര്യരും ടോവിനോ തോമസും ആണ് ബ്രാൻഡ് അംബാസിഡർമാരായി എത്തുന്നത്. ഓണത്തിനു മുൻപായി 11 ഷോറൂമുകൾ കൂടി ആരംഭിക്കാനാണ് മൈജിയുടെ പദ്ധതി.