ഗൃഹോപകരണ, ഇന്റീരിയര്‍ ഡിസൈന്‍ മേഖലയിലെ പ്രമുഖരായ ഇന്‍ഡ്രോയലിന്റെ ബ്രാന്‍ഡ് അംബാസഡറായി സിനിമ താരം കല്യാണി പ്രിയദര്‍ശന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്‍ഡ്രോയല്‍ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ സുഗതന്‍ ജനാര്‍ദനന്‍, സിഇഒ റെജി ജോര്‍ജ് , ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ പി.ആര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു. കല്യാണിയുമായുള്ള സഹകരണം ഇന്‍ഡ്രോയല്‍ ഗ്രൂപ്പിന്റെ ഭാവി യാത്രയിലും ഇന്‍ഡ്രോയല്‍ ഒരു അത്യാധുനിക ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡാകുന്നതിലും വലിയ പങ്ക് വഹിക്കുമെന്ന് എംഡി സുഗതന്‍ ജനാര്‍ദനന്‍ പറഞ്ഞു. പുതു തലമുറയുമായുള്ള കല്യാണിയുടെ ബന്ധം ഇന്‍ഡ്രോയല്‍ ബ്രാന്‍ഡിന് ശക്തി പകരുമെന്ന് സിഇഒ റെജി ജോര്‍ജ് വ്യക്തമാക്കി.