തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കൊച്ചിയിലും തൃശൂരും വാശിയേറിയ പോരാട്ടം. കൊച്ചിയില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം. എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കോര്‍പ്പറേഷനില്‍ തുടക്കം മുതലുണ്ടായിരുന്നത്. തൃശൂരില്‍ മൂന്ന് മുന്നണികളും വാശിയേറിയ പോരിലാണ്. നേരിയ മുന്‍തൂക്കം യുഡിഎഫിന് നിലവിലുണ്ട്. കണ്ണൂരില്‍ എല്‍ഡിഎഫ് കുതിപ്പ് തുടരുകയാണ്. പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറുകയാണ്. കല്‍പ്പറ്റയില്‍ ബിജെപി അക്കൗണ്ട് തുറന്നു. പുളിയാര്‍മല വാര്‍ഡിലാണ് ബിജെപി ജയിച്ചത്.
ആദ്യ ഫലം പുറത്തുവരുമ്പോള്‍ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ 361 വാര്‍ഡുകളില്‍ എല്‍ഡിഎഫും 303 വാര്‍ഡുകളില്‍ യുഡിഎഫും 111 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. 90 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു.
3240 മുനിസിപ്പാലിറ്റികളില്‍ 22 ഇടത്ത് എല്‍ഡിഎഫ് ജയിച്ചു.17 ഇടത്ത് യുഡിഎഫും മറ്റുള്ളവര്‍ ഒരിടത്തും ജയിച്ചു. ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം പ്രകടമാണ്.