ripo-rate

TOPICS COVERED

റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ മൂന്നാം തവണയും കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ കുറച്ചു തുടങ്ങി. ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ,  യൂക്കോ ബാങ്ക്,  പഞ്ചാബ് നാഷനൽ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും വായ്പയുടെയും പലിശനിരക്കുകളും കുറച്ചിട്ടുണ്ട്. 

റിസർവ് ബാങ്ക് റീപ്പോ നിരക്ക് 0.5% കുറച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും വായ്പയുടെയും പലിശനിരക്കുകളും കുറച്ചുതുടങ്ങി. ബാങ്കുകളിൽ ഐസിഐസിഐയാണ് എഫ്ഡി പലിശനിരക്ക് ആദ്യമായി കുറച്ചത്. 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു. പുതിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിലായി. ജനറൽ വിഭാഗത്തിൽ 3 മുതൽ 6.6 ശതമാനവും മുതിർന്ന പൗരർക്ക് 3.5 മുതൽ 7.1 ശതമാനവും വരെയാണ് പുതിയ പലിശനിരക്കുകൾ. വരും ദിവസങ്ങളിൽ മറ്റ് ബാങ്കുകളും എഫ്ഡി നിരക്ക് കുറച്ചേക്കും. പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്. നിലവിലെ ഫിക്സ്ഡ് ഡിപ്പോസിറ്റുകളിലെ പലിശനിരക്ക് മാറില്ല. ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വായ്പാ പലിശനിരക്ക് 0.5% വീതം കുറച്ചു. എച്ച്ഡിഎഫ്‍സി എംസിഎൽആർ വായ്പകളുടെ പലിശനിരക്ക് 0.1% കുറച്ചു.

ഐസിഐസിഐ - 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു. ജനറൽ വിഭാഗത്തിൽ 3 മുതൽ 6.6 ശതമാനവും മുതിർന്ന പൗരർക്ക് 3.5 മുതൽ 7.1 ശതമാനവും വരെയാണ് പുതിയ പലിശനിരക്കുകൾ. മുൻപ് മുതിർന്ന പൗരർക്ക് 7.3% വരെയും ജനറൽ വിഭാഗത്തിൽ 6.85% വരെയും പലിശ നൽകിയിരുന്നു. ബാങ്ക് ഓഫ് ബറോഡ, - പലിശനിരക്ക് 0.5% വീതം കുറച്ചു. യൂക്കോ ബാങ്ക്- പലിശനിരക്ക് 0.5% വീതം കുറച്ചു. പഞ്ചാബ് നാഷനൽ ബാങ്ക്- പലിശനിരക്ക് 0.5% വീതം കുറച്ചു .ബാങ്ക് ഓഫ് ഇന്ത്യ- പലിശനിരക്ക് 0.5% വീതം കുറച്ചു.  എച്ച്ഡിഎഫ്‍സി എംസിഎൽആർ വായ്പകളുടെ പലിശനിരക്ക് 0.1% കുറച്ചു.

ENGLISH SUMMARY:

Following the Reserve Bank of India's third consecutive repo rate cut, several Indian banks, including ICICI, Bank of Baroda, UCO Bank, Punjab National Bank, and Bank of India, have begun reducing their interest rates on both loans and fixed deposits.