സ്വകാര്യമേഖലയില്‍ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അത്യാധുനിക ഹൈടെക് പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണ സംരംഭമായ യു–സ്ഫിയറിന് തുടക്കം കുറിച്ചു. പരമ്പരാഗത നിര്‍മാണത്തേക്കാള്‍ വേഗതയേറിയതും ഘടകഭാഗങ്ങള്‍ മുന്‍കൂട്ടി നിര്‍മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്നതുമായ രീതിയാണിത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും 1,000 പുതിയ അവസരങ്ങളുമാണ് ഊരാളുങ്കല്‍ ലക്ഷ്യമിടുന്നത്. കര്‍ണാടകയിലേയ്ക്കും തമിഴ്നാട്ടിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.