ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. തുടർച്ചയായ ആറാം ദിവസവും ഇടിവ് രേഖപ്പെടുത്തിയ രൂപയുടെ മൂല്യം ഒരു ഡോളറിന് 90.21 എന്ന റെക്കോർഡില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതാദ്യമായാണ് ഡോളറിനെതിരെ 90 രൂപയെന്ന നിര്‍ണായക നില മറികടന്നത്. റിസർവ് ബാങ്കിന്റെ കാര്യമായ ഇടപെടൽ ഇല്ലാത്തതും തകർച്ചയ്ക്ക് ആക്കം കൂട്ടി.ഈ വർഷം ഇതുവരെ 5.3% ഇടിവ് നേരിട്ട രൂപ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി മാറി. വർധിച്ചുവരുന്ന വ്യാപാരക്കമ്മിയും പ്രതിസന്ധി രൂക്ഷമാക്കി. അമേരിക്കയുമായുള്ള വ്യാപാരക്കരാറിൽ തീരുമാനമാകാത്തതും സ്ഥിതി വഷളാക്കുന്നു