വരാനിരിക്കുന്ന വർഷങ്ങൾ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസിന്റെ കാലഘട്ടമായിരിക്കുമെന്നും മനുഷ്യ ബുദ്ധിയെ പോലും മറികടക്കുന്ന ശേഷിയിലേക്ക് എ.ഐ സാങ്കേതികവിദ്യ വളരുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. കെഎംസിടി സംഘടിപ്പിച്ച കൺവേർജ് ഫ്യൂച്ചർ ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.സി.ടി കുറ്റിപ്പുറം ക്യാംപസിൽ നടന്ന ചടങ്ങിൽ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. ഭാവി തൊഴിൽ മേഖലയ്ക്ക് അനുയോജ്യരായ പ്രഫഷണലുകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം തവണയും സംഘടിപ്പിച്ച സമ്മിറ്റിൽ വിവിധ മേഖലകളിൽ നിന്നുള്ള 50 ഓളം വിദഗ്ധർ പങ്കെടുത്തു. 

കെഎംസിടി ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഡോക്ടർ കെ മൊയ്തു സ്ഥാപനത്തിന്റെ 2031 വരെയുള്ള വിഷൻ ഡോക്യുമെന്റ് മുഖ്യമന്ത്രിക്ക് കൈമാറി. കെ.എം.സി.ടി ഗ്രൂപ്പ് ചെയർമാൻ ഡോ. കെ എം നവാസ് എം.എൽ എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ തുടങ്ങിസാമൂഹിക - സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ENGLISH SUMMARY:

AI future will see Artificial Intelligence surpass human intelligence. This AI technology is expected to revolutionize various sectors.