​കൊച്ചി രാജഗിരി ആശുപത്രിയിൽ ഹൃദ്രോഗ ചികിൽസാരംഗത്ത് നൂതന ചുവടുവയ്പ്പ്. സങ്കീർണമായ ഹൃദയ ബ്ലോക്കുകൾ മാറ്റി സൗഖ്യമേകുന്ന ലേസർ ആൻജിയോപ്ലാസ്റ്റി കേന്ദ്രത്തിന് തുടക്കമായി. ഗായിക കെ.എസ്. ചിത്രയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

​​കട്ടികൂടിയതും സങ്കീർണവുമായ ഹൃദയധമനീ ബ്ലോക്കുകൾ ലേസർ രശ്മികൾ ഉപയോഗിച്ച് കൃത്യതയോടെയും സുരക്ഷിതമായും നീക്കം ചെയ്യാൻ സാധിക്കുന്ന പുതിയ സങ്കേതം. സംഗീതസാന്ദ്രമായ വേദിയിൽ തമ്പുരു മീട്ടി പാട്ടുകൾ പാടി ലേസർ ആൻജിയോപ്ലാസ്റ്റിക്ക് ചിത്ര തുടക്കമിട്ടു. 

രാജഗിരി ഹോസ്പിറ്റൽ ​എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ തുടങ്ങിയവർ  പങ്കെടുത്തു.

ENGLISH SUMMARY:

Rajagiri Hospital has introduced a groundbreaking laser angioplasty center for complex heart block treatments. This advanced facility utilizes laser technology to precisely and safely remove intricate arterial blockages, marking a significant step forward in cardiac care in Kochi.