മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ മുപ്പത്തിനാലാമത് ശാഖ തൃശൂര്‍ ന്യൂ ചര്‍ച്ച് റോഡില്‍ തുടങ്ങി. ഈ സാമ്പത്തിക വര്‍ഷത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 50 കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നുണ്ട്. കോർപറേഷൻ കൗൺസിലർ പൂര്‍ണ്ണിമ സുരേഷ് ഉദ്ഘാടനം നിര്‍വഹിക്കുകയും ആദ്യ നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ ജിസ്സോ ബേബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ മേയറുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ഡെപ്യൂട്ടി മേയര്‍ എ. പ്രസാദിന് കൈമാറി.