TAGS

വജ്രാഭരണ വിപണിയിലേക്ക് ക്രാഫ്റ്റഡ് ഡയമണ്ട്സിന്റെ പുത്തൻ ആഭരണ ശ്രേണി ബ്യൂട്ടി മാർക്ക് അവതരിപ്പിച്ചു. ബ്യൂട്ടി മാർക്കിന്റെ കോട്ടക്കൽ ഷോറൂമിൽ നടന്ന ചടങ്ങിൽ എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  O.T സമദ്, ബ്യൂട്ടി മാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ & മാനേജിങ്ങ് ഡയറക്ടർ ഇബ്രാഹിം പാലശ്ശേരി, കോ ചെയർമാൻ പി. അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് ഡയറക്ടർ പി.യൂസുഫ്, ഡയറക്ടർ ഓഫ് ഡയമണ്ട്സ് ആൻഡ് അതർ സെയിൽസ് മുബാറക് പാലശ്ശേരി എന്നിവർ ചേർന്ന് ലോഗോ പ്രകാശനവും ആഭരണങ്ങളുടെ പ്രകാശനവും നിർവഹിച്ചു. ഡയറക്ടർ മുബാറക് പാലശ്ശേരി ഉപഭോക്താക്കൾക്കായി ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി. നാച്ചുറൽ ഡയമണ്ട്സിനെ അപേക്ഷിച്ച് വിലക്കുറവും വലിപ്പമുള്ള കല്ലുകളും ഉപഭോക്താക്കളെ ക്രാഫ്റ്റഡ് ഡയമണ്ട്സിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

ENGLISH SUMMARY:

Beauty Mark has introduced a new collection of crafted diamond jewelry, offering an attractive alternative to natural diamonds. This new line promises larger stones at a more accessible price point, appealing to a wider range of customers in the Kerala jewelry market.