കേരളത്തെ അറിയാൻ ‘കാണാത്ത കേരളം’ എന്ന പുതിയ ട്രാവൽ സർക്യൂട്ടുമായി ബെന്നീസ് റോയൽ ടൂർസ്. ‘കാണാത്ത കേരളം’ ട്രാവൽ സർക്യൂട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചതായി ബെന്നീസ് റോയൽ ടൂർസ് മാനേജിങ് ഡയറക്ടർ ബെന്നി പാനികുളങ്ങര കൊച്ചിയിൽ പറഞ്ഞു. 

വിദേശികളെ പോലെ സ്വദേശികളെ കേരളം കാണിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി നവംബർ 15ന് ബേക്കലിൽ നിന്ന് ആരംഭിച്ച് പതിനഞ്ച് ദിവസമെടുത്ത് കന്യാകുമാരിയിൽ സമാപിക്കും. 25 വ്യത്യസ്ത സർക്യൂട്ടുകളാണ് പദ്ധതിയിൽ ഉദ്ദേശിക്കുന്നതെന്നും ബെന്നീസ് റോയൽ ടൂർസ് മാനേജിങ് ഡയറക്ടർ ബെന്നി പാനികുളങ്ങര പറഞ്ഞു. വൈബ് മൂന്നാർ മാനേജിങ് ഡയറക്ടർ ജോളി ആന്റണിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ENGLISH SUMMARY:

Kanatha Keralam travel circuit is the new tourism initiative launched by Bennies Royal Tours to help locals explore unseen destinations across the state. The fifteen-day journey will commence from Bekal and conclude in Kanyakumari, featuring twenty-five unique circuits.