തുറന്ന ശൈലിയിലുള്ള ഡിസൈന്‍; ജാളികള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് ഒരു വീട്

ജാളികള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ഒരു വീട്. ചെങ്കല്ലുകള്‍ കൊണ്ടുള്ള ജാളി വര്‍ക്കില്‍,എല്‍ ഷേപ്പിലാണ് വീടിന്‍റെ പ്ലാനിങ്. 1450 അടി ചതുരശ്ര വിസ്തീര്‍ണമുള്ള വീടിന്‍റെ നിര്‍മാണ ചിലവ് 21 ലക്ഷമാണ്. സ്ഥല പരിമിതി മറികടക്കും വിധമുള്ള ഡിസൈന്‍. കാഞ്ഞങ്ങാട് ഉള്ള നിധീഷിന്‍റെ ഈ വീട്, ഭവനസങ്കലപ്പങ്ങള്‍ക്ക് ഒരു പൊളിച്ചെഴുത്ത് കൂടിയാണ്. കാഞ്ഞങ്ങാട് എലൈന്‍ സ്റ്റുഡിയോയിലെ സച്ചിന്‍ രാജും, ആനന്ദ് പിയുമാണ് ഈ വീട് തീര്‍ത്തിരിക്കുന്നത്. കാണാം വീട്.