പ്ലോട്ട് ഒരു പ്രശ്നമല്ല; ആഗ്രഹത്തിനൊത്ത് ഫ്യൂഷൻ സ്റ്റൈലിൽ ഒരു വീട്

പ്ലോട്ടിന് ചുറ്റും റോഡ്. ഒട്ടും ഷേയ്പ്പില്ലാതെ കിടക്കുന്ന പ്ലോട്ട്, അതും വിവിധ ലെവൽ വ്യത്യാസങ്ങളിൽ. ആരും വീടുവെക്കാൻ ഇഷ്ടപ്പെടാത്ത ഒരു പ്ലോട്ടിൽ മനോഹരമായ ഒരു വീട് രൂപകൽപ്പന ചെയ്തിരിക്കുകയാണ് കോഴിക്കോടുള്ള നുഫൈൽ ശബാന ആർക്കിടെക്റ്റ്സ്.

പ്ലോട്ടിന് ചുറ്റും പോകുന്ന റോഡിലൂടെ നീങ്ങുമ്പോൾ, വീടിന്  ഓരോ വശങ്ങളിലും  വിവിധ ശൈലിയിലുള്ള എലിവേഷൻ ആണ്. ഫ്യൂഷൻ സ്റ്റൈലിൽ ഇത് മനോഹരമായി രൂപകല്പന ചെയ്തിട്ടുമുണ്ട്. ഇൻറീരിയറിലെ മെറ്റീരിയൽ സെലക്ഷൻ കൊണ്ടും നിറഭേദങ്ങൾ കൊണ്ടും മനം കവരും ഈ വീട്.