സിനിമയിലെ സര് സിപിയും രാഷ്ട്രീയത്തിലെ സര് സിപിയും തമ്മില്‍ ഒരേ ഒരു വ്യത്യാസമേ ഉള്ളൂ. സിനിമയിലെ സിപി കണക്ക് വിദഗ്ധനും രാഷ്ട്രീയത്തിലെ ഈ സിപി സാമ്പത്തിക വിദഗ്ധനുമാണ്. ഗതാഗതമന്ത്രി സി.പി.ജോണ്‍ വിവാദ റൂട്ടിലോടി ക്ഷീണിച്ചാണ് ഇപ്പോള്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബിഹേവിയര്‍ ജനങ്ങളെയും അതിശയിപ്പിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍വന്നത് ഇന്ദിരാ ഗാരന്റിയിലേറിയാണ്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്നായിരുന്നു വാഗ്ദാനം. അധികാരം കിട്ടിയപ്പോള്‍ സൗജന്യയാത്ര ഓര്‍ഡിനറിയില്‍ മാത്രമായി. തല്ക്കാലം ഓര്‍ഡിനറിയില്‍ കയറ് ബാക്കി പിന്നാലെ തരാം എന്നാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഇത് വിശ്വസിച്ച സ്ത്രീകള്‍ ഓര്ഡിനറികൊണ്ട് അഡ്ജസ്റ്റ് ചെയ്തു. പറഞ്ഞ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓര്‍ഡിനറി ബസില്‍ സ്ത്രീകളുടെ തള്ളിക്കയറ്റം കുറയ്ക്കാന്‍ ഇനി എളുപ്പമാണ്. ബസിന്റെ മുന്നില്‍ ഇതുപോലെ ഗതാഗതമന്ത്രിയുടെ ഒരു ചിത്രം ഒട്ടിച്ചാല്‍ മതി. അതുകാണുമ്പോള്‍ സ്ത്രീകള്‍ മറ്റ് ബസില്‍ കയറിപൊയ്ക്കൊള്ളും. കാണാം തിരുവാ എതിര്‍വാ.