ഒക്ടോബര്‍ മാസം ആണല്ലോ.. അപ്പോ ഒക്ടോബര്‍ വിപ്ലവം എന്ന് ഓര്‍മവരും. ഈ ഒക്ടോബറില്‍ ഇവിടെ സഖാക്കള്‍ വന്‍ വിപ്ലവം നടത്തിയത് അറിഞ്ഞുകാണുമല്ലോ.. നിലപാട് വിപ്ലവം. പറഞ്ഞുപറ്റിക്കലിന്റെ പുതിയ ജാലകക്കാഴ്ചകളിലേക്ക് സ്വാഗതം. ആദ്യം മെസി ചതിച്ചതിന്റെ ജനവാതില്‍ അഥവാ വിന്‍ഡോ തുറക്കാന്‍ പോകുന്നു. ഇതിലപ്പുറം എന്ത് പറയാന്‍. ഫിഫയുടെ അനുമതി കിട്ടിയില്ല. കളി നടക്കില്ല. അല്ല. അപ്പോ ഈ ഫിഫ അനുമതി ഒന്നും കിട്ടാതെയായിരുന്നു ഈ കണ്ട കളികളെല്ലാം.

555 പ്രാവശ്യം ഈ സ്പോട്സിനെപ്പറ്റി, രാജ്യാന്തര മല്‍സരങ്ങള്‍ നടത്തുന്നതിനെപ്പറ്റി വിവരമുള്ള പലരും പറഞ്ഞിട്ടുണ്ട്. ഇതങ്ങനെ നടക്കാന്‍ പോണ കളിയല്ല എന്ന് പക്ഷേ മെസിവരും എന്നങ് ഉറപ്പിച്ചുപോയി. അംഗീകാരം .. അതൊരു പ്രശ്നമാണ്.  അപ്പോ ഈ നവംബറില്‍ വരില്ല, അത് കഴിഞ്ഞുള്ളവരവ് നമുക്കാവശ്യമില്ല എന്നൊക്കെ തള്ളുമ്പോ ഓര്‍ക്കണം.

പി.എം. ശ്രീയില്‍ സിപിഎം സര്‍ക്കാര്‍ ഒപ്പിട്ടല്ലോ.. അതാണ് വിഷയം. ആദ്യമേ എതിര്‍ത്ത ഒരു പദ്ധതിയില്‍ ഇപ്പോ പോയി എന്തിന് ഒപ്പിട്ടു എന്ന് ചോദിക്കുമ്പോ ഉള്ള ഉത്തരം ഇതാണ്. ഉത്തരം മുട്ടുമ്പോ അല്ലെങ്കില്‍ ഇരട്ടത്താപ്പ് കാണിക്കുമ്പോ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒരു ശീലമുണ്ട്. ആദ്യം മുട്ടാപ്പോക്ക് ന്യായംപറയും. അതായത് അവര് കാണിച്ചല്ലോ, അപ്പോ ഞങ്ങള്‍ക്ക് കാണിച്ചാലെന്താ എന്ന്. ഇത് ആദ്യഘട്ടം. കോണ്‍ഗ്രസ് ഇരട്ടത്താപ്പ് കാണിച്ചാല്‍ ഈ ഇരട്ടത്താപ്പും അംഗീകരിക്കപ്പെടും എന്ന്. പക്ഷേ ഈ മുട്ടാപ്പോക്ക് ഏശിയില്ലെങ്കില്‍ മറ്റത് എടുക്കും. ഏത്.. താത്വികം. പക്ഷേ ഒപ്പിട്ടു.

ENGLISH SUMMARY:

Kerala Political Analysis focuses on recent political events and controversies in Kerala. This article examines the CPM's stance on various issues, including the PM Shri scheme and the controversy surrounding Lionel Messi's potential visit to Kerala.