നെയ്യാറ്റിന്‍കര പിടിക്കുന്ന മുന്നണി കേരളം ഭരിക്കും. രണ്ടര പതിറ്റാണ്ടായി അതാണ് അനുഭവം. ഈ യാദൃശ്ഛികതയ്ക്കപ്പുറം രാഷ്ട്രീയപ്പോര് ദിവസം തോറും മുറുകുന്ന അന്തരീക്ഷമാണ് ഇപ്പോള്‍ നെയ്യാറ്റിന്‍കരയില്‍.
നെയ്യാറ്റിന്‍കരക്കാര്‍ എന്തുചിന്തിക്കുന്നോ അത് അടുത്തവര്‍ഷം കേരളം തീരുമാനിക്കും. രണ്ടരപ്പതിറ്റാണ്ടായി ഇതാണ് അനുഭവം. ഇത് യാദശ്ഛികം മാത്രമാണെങ്കിലും ചരിത്രം കൗതുകകരമാണ്.
2010 ല്‍ നെയ്യാറ്റിന്‍കര നഗരസഭ യുഡിഎഫ് ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2011ല്‍ കേരളവും. 2015 ല്‍ നെയ്യാറ്റിന്‍കര എല്‍.ഡി.എഫ് പിടിച്ചു. 2016 ല്‍ കേരളത്തിലും ഇടതുമുന്നണി ഭരണം. 2020 ല്‍ നെയ്യാറ്റിന്‍കരയില്‍ ഭരണത്തുടര്‍ച്ച 2021ല്‍ സംസ്ഥാനത്തും. മൂന്നാം തുടര്‍ച്ചയ്ക്ക് വട്ടംകൂട്ടുകയാണ് നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ്
കഴിഞ്ഞതവണ ഒറ്റസീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയത് 44 വാര്‍ഡുകളില്‍ 18 ജയം. യു.ഡി.എഫിന് 17 ഉം ബി.ജെ.പിയ്ക്ക് ഒന്‍പതും. ഇത്തവണ രണ്ടുവാര്‍ഡുകള്‍ കൂടി. യു.ഡി.എഫില്‍ ഇത്തവണയും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രം.
ബി.ജെ.പി ക്രമമായി വോട്ടുശതമാനം കൂട്ടുന്ന നഗരസഭകളിലൊന്നാണ് നെയ്യാറ്റിന്‍കര. പുതിയ സംഘടനാ സംവിധാനം നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.