കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇരട്ടവോട്ടെന്ന കോണ്‍ഗ്രസ് ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന്  സ്ഥാനാര്‍ഥിയും സിപിഎമ്മും. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് തീരുമാനം. അതിനിടെ ഇരട്ടവോട്ടില്‍ നടപടി ആവശ്യപ്പെട്ട് ഡിസിസി നേതൃത്വം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. 

ഒരേ വാര്‍ഡിലെ രണ്ട് ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഷീതു ശിവേഷിന് വോട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഇവരുടെ വാര്‍ഡില്‍ മാത്രം എട്ടിലധികം വോട്ടര്‍മാര്‍ ഇരട്ടിച്ചു വന്നിട്ടുണ്ടെന്നും ഇതൊരു സാങ്കേതിക പ്രശ്നം മാത്രമാണെന്നുമാണ് സിപിഎം വാദം. ഇരട്ടവോട്ട് ആരോപണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. 

മേയര്‍ സ്ഥാനാര്‍ഥിക്ക് പോലും വോട്ടില്ലാത്തതിന്‍റെ ജാള്യത മറക്കാന്‍ യുഡിഎഫ് ആരോപണവുമായി വരുന്നു. നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നാണ് സിപിഎം വാദം. എന്നാല്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന ആവശ്യത്തില്‍ പിന്നോട്ടില്ലെന്നും കള്ളവോട്ടിനായി സിപിഎം മനപൂര്‍വം ചെയ്തതാണ് ഇത് എന്നാണ് ഡിസിസിയുടെ വാദം. 

ENGLISH SUMMARY:

Double voting allegation arises in Kozhikode Corporation election, triggering political row. The LDF and CPM are set to handle the situation legally and politically, while the DCC approaches the Election Commission for action.