വടക്കാഞ്ചേരി തിരഞ്ഞെടുപ്പ് കോഴവിവാദത്തില്‍ ആരോപണ വിധേയനായ മുസ്‍ലിം ലീഗ് സ്വതന്ത്രന്‍ ഇ.യു ജാഫര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. വെങ്കിടങ്ങിയില്‍ മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ ഇവിടെ നിന്നും രക്ഷപ്പെട്ട ജാഫര്‍ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
നേരത്തെ വെങ്കിടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്ത് ആണ് കോൺഗ്രസ് പ്രവർത്തകർ അതിന് പിന്നാലെ വന്ന് കരിങ്കോടി കാണിച്ച് പ്രതിഷേധം ഉയർത്തിയത്. താൻ ഒരാളുടെ കയ്യില്‍ നിന്നും ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ലെന്നും കാശ് വാങ്ങിച്ചിട്ടുണ്ടെങ്കില്‍ വിളിച്ചു പറയുമോ എന്നുമാണ് ജാഫര്‍ മാധ്യമങ്ങളോട് പറഞ്ഞു. സൗഹൃദ സംഭാഷണം എന്ന രീതിയിലാണ് സംസാരിച്ചത്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. കാശ് വാങ്ങുന്നയാളാണെങ്കില്‍ അത് വിളിച്ചു പറയേണ്ട കാര്യമില്ലലോ എന്നായിരുന്നു ജാഫറിന്‍റെ ചോദ്യം.
ജാഫറിനെ വഴിയിൽ തടയുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പ്രതിഷേധമുണ്ടായതോടെ ജാഫറിന്‍റെ ഭാര്യാസഹോദരന്‍ സ്കൂട്ടറിലെത്തി കൂട്ടികൊണ്ടുപോവുകയായിരുന്നു. നേരെ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ആക്രമണഭീഷണിയുള്ളതിനല്‍
പൊലീസ് അകമ്പടിയോടെ വീട്ടിലേക്ക് അയയ്ക്കാനാണ് സാധ്യത.
എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിലാണെന്നും പിന്തുണ ആവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ വിളിച്ചിട്ടില്ലെന്നും ജാഫര്‍ വ്യക്തമാക്കി. തെറ്റ് പറ്റിയെന്നും കുറ്റബോധം ഉണ്ടെന്നും, ഏതന്വേഷണവും നേരിടാന്‍ തയാറെന്നും ജാഫര്‍ പ്രതികരിച്ചു. ഇനി ജാഫറിനെ പാർട്ടിയിൽ എടുക്കില്ല എന്ന് മുസ്‍ലിം ലീഗിന്റെ ജില്ലാ അധ്യക്ഷൻ സി എ മുഹമ്മദ് റഷീദും പറഞ്ഞു.