മലപ്പുറം ജില്ല പഞ്ചായത്തിലെ ഇടതു ഡിവിഷനായ മംഗലം പിടിക്കാന്‍ യുവമുഖത്തെ ഇറക്കി കോണ്‍ഗ്രസ്. പരിചയ സമ്പത്തുകൊണ്ട് മണ്ഡലം നിലനിര്‍ത്തുമെന്ന പ്രഖ്യാപനവുമായി സിപിഎമ്മും പ്രചാരണത്തില്‍ മുന്നിലോടാന്‍ ശ്രമിക്കുന്നുണ്ട്.
കെ.എസ്.യുവിന്‍റെ ജില്ല ജനറല്‍ സെക്രട്ടറി22കാരിയായ ആരതി പ്രദീപിനേയാണ് ഡിവിഷന്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത്. വീടുവീടാന്തരം കയറിയിറങ്ങിയുളള പ്രചാരണത്തിലാണ് ആരതി. ചെറുപ്പം തുണയാകുമോ എന്ന ചോദ്യത്തിന് പ്രായവും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു ആരതിയുടെ മറുപടി.
ഏറെ പരിചയസമ്പത്തുളള സി എം ജസീനയേയാണ് ഡിവിഷന്‍ നിലനിര്‍ത്താന്‍ സിപിഎം ഏല്‍പ്പിച്ചത്.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പിപി അബ്ദുല്ലക്കുട്ടി ലൈബ്രറിയുടെ പ്രസിഡന്റും ജ്വാല ഫിലീം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റുമൊക്കെയായി പാര്‍ട്ടിക്കൊപ്പം സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സി.എം.ജസീന സജീവമാണ്.
ഡിവിഷന്‍ പുനര്‍നിര്‍ണയിച്ചതോടെ രാഷ്ട്രീയ ബലാബലത്തിലും മംഗലത്ത് മാറ്റം വന്നിട്ടുണ്ട്. നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുളള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും.