യുഡിഎഫ് നിലമ്പൂരില്‍ വിജയിച്ചതായി വിജയരാഘവന്‍ സഖാവ് ഔപചാരികമായി പ്രഖ്യാപിച്ച ശേഷം മാത്രമാണ് സിപിഎമ്മുകാര്‍ നമ്മുടെ പാര്‍ട്ടി തോറ്റു എന്ന് മനസിലെങ്കിലും ഉറപ്പിച്ചത്. അത് മര്യാദ... എം. സ്വരാജ് പിന്നെ മാതൃകാപുരുഷനും നിലപാടുകളുടെ രാജകുമാരനും നല്ലോണം പുസ്തകം വായിക്കുന്ന ആളുമാണല്ലോ. സ്വാഭാവികമായും മര്യാദയുടെ ഉത്തമ മാതൃകയുമാവും. അതൊക്കെ വോട്ടിന്‍റെ കണക്ക്. പക്ഷേ ഞങ്ങള്‍ വേറെ കൂട്ടും. അതില്‍ നിങ്ങള്‍ ജയിച്ചിട്ടില്ല, ലേ മാഷേ ഇപ്പോ എങ്ങനെരിക്കണ്...അപ്പോ അതാണ് നോക്കേണ്ടത്. അല്ലാതെ യുഡിഎഫ് ജയിച്ചിട്ടൊന്നും ഇല്ല. അല്ലെങ്കിലും സിപിഎമ്മിനെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് തോറ്റ് എന്ന് സമ്മതിപ്പിക്കുന്നത്.