കേരളത്തില്‍ സ്വകാര്യ സര്‍ലകലാശാലകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്‍റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. മുന്‍പ് സ്വകാര്യ സര്‍വകലാശാല എന്നുപറഞ്ഞാല്‍ അരുണ്‍ സഖറിയ കാട്ടാനയെ കാണുന്നതുപോലായിരുന്നു. ഇപ്പോ ചെറിയൊരു നയം മാറ്റം. നയംമാറ്റം ഈ സര്‍ക്കാരിന് ഒരു ഹോബിയാണ്. കെ റെയില്‍ പദ്ധതിയും സര്‍ക്കാര്‍ ഉപേക്ഷിച്ചു. പക്ഷേ ഉറക്കെ പറയില്ല. സെമി ഹൈസ്പീഡ് റെയില്‍ എന്ന് നിലപാട് മാറ്റിയിട്ടുണ്ട്. ട്രാക്ടര്‍, കംപ്യൂട്ടര്‍, സ്വകാര്യ സര്‍വകലാശാല, കെ റെയില്‍ അങ്ങനെ പോകുന്നു നിലപാട്. 

ENGLISH SUMMARY:

The Kerala government has approved a draft policy for private universities, marking another shift in its stance, just like K-Rail’s rebranding.