blue-colour

Image Credit : X/ Twitter

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ശരീരം നീലനിറത്തിയാലായത് കണ്ട് ഭയന്ന് വിറച്ച് ആശുപത്രിയിലേക്ക് ഓടി നാല്‍പ്പത്തിരണ്ടുകാരന്‍. യുകെ സ്വദേശിയായ ടോമി ലിഞ്ച് ആണ് ശരീരത്തില്‍ വിഷം കയറിയെന്ന് ഭയന്ന് വൈദ്യസഹായം തേടിയത്. ടോമിയുടെ കൈകളും മുഖവും വിളറിയ രീതിയില്‍ നീലനിറത്തിലേക്ക് മാറിയിരുന്നു. അമിത ക്ഷീണം കൂടി അനുഭവപ്പെട്ടതോടെ ടോമി ഓടി ആശുപത്രിയിലെത്തുകയായിരുന്നു. അപൂര്‍വ്വരോഗവുമായെത്തിയ ടോമിയെ കണ്ട് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പരിഭ്രാന്തരായി. 

ഓക്സിജന്‍ പ്രശ്നമോ രക്തചംക്രമണ പ്രശ്നമോ ആയിരിക്കാം ടോമിയുടെ ശരീരത്തിലെ നിറം മാറ്റത്തിന് പിന്നിലെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. ഉടനടി ടോമിയ്ക്ക് ഓക്സിജന്‍ നല്‍കും ചെയ്തു. പലതരം പരിശോധനകള്‍ നടത്തിയിട്ടും നീലനിറത്തിന്‍റെ കാരണം കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പരിശോധനയ്ക്കിടെ നഴ്സുമാരില്‍ ഒരാള്‍ സ്പിരിറ്റില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് ടോമിന്‍റെ ശരീരത്തില്‍ തടവി. തൊട്ടടുത്ത നിമിഷം ശരീരത്തിലെ നീലനിറം മായുകയും പഞ്ഞിയിലേക്ക് നീല പരക്കുകയും ചെയ്തു. ഇതോടെയാണ് അപൂര്‍വരോഗത്തിന്‍റെ നിജസ്ഥിതി പുറത്ത് വന്നത്. 

നീലനിറത്തിന്‍റെ ഉടവിടം കണ്ടുപിടിക്കാന്‍ അധികം കഷ്ടപ്പെടേണ്ടിവന്നില്ല ഡോക്ടര്‍മാര്‍ക്ക്. ടോമി പുതിയതായി വാങ്ങിയ നേവി ബ്ലൂ നിറത്തിലുള്ള ബെഡ്ഷീറ്റിലാണ് അപൂര്‍വരോഗത്തിന് പിന്നിലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പുതുതായി വാങ്ങിയ ബഡ്ഷീറ്റ് കഴുകാതെ രണ്ടുദിവസം ഉപയോഗിച്ചപ്പോള്‍ അതിലെ കടുംനീല നിറം ടോമിയുടെ ശരീരത്തില്‍ പറ്റിപ്പിടിക്കുകയായിരുന്നു. തനിക്ക് രോഗം ഒന്നും ഇല്ലന്ന് അറിഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് ബോഡി വാഷ് മാത്രം വാങ്ങി ടോമി മടങ്ങുകയായിരുന്നു. രസകരമായ സംഭവമായി ഇത് മാറിയെങ്കിലും ടോമിയുടെ വാര്‍ത്ത പുറത്തുവന്നതോടെ പുതി ബെഡ് ഷീറ്റ് വാങ്ങി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുളള ചര്‍ച്ച സൈബറിടത്ത് ചൂടുപിടിക്കുകയാണ്. 

ENGLISH SUMMARY:

Tom Lynch, a UK resident, was alarmed to wake up with his body turning blue, fearing poisoning. Doctors initially suspected oxygen or circulation issues but a nurse's accidental discovery revealed the cause was dye from a new navy blue bedsheet.