Image Credits : thegirlsmusical.com
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രേലിയയിലെ തീപിടുത്തത്തില്‍ പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സംഭാവന നല്‍കാനായി തന്‍റെ നഗ്ന ദൃശ്യങ്ങള്‍ വിറ്റ മോഡലിന്‍റെ വാര്‍ത്ത വൈറലായിരുന്നു. 2020ല്‍ ഇത്തരത്തില്‍ ഒരു മില്യണ്‍ ഡോളറാണ് കായ്‌ലെന്‍ വാര്‍ഡ് എന്ന യുവതി തന്‍റെ നഗ്ന ഫോട്ടോകള്‍ വിറ്റ് സംഭാവന നല്‍കിയത്. കൗതുകമെന്ന് തോന്നുമെങ്കിലും കായ്‌ലന്‍റെ പ്രവര്‍ത്തി ലോകമാകെ ശ്രദ്ധയായി. സമാനമായ വാര്‍ത്തായാണ് യുകെയില്‍ നിന്നും പുറത്തുവരുന്നത്. തങ്ങളുടെ നഗ്നഫോട്ടോകള്‍ അടങ്ങിയ കലണ്ടര്‍ വിറ്റ് പണം സമ്പാദിച്ച് അത് രക്താര്‍ബുദം ബാധിച്ചവര്‍ക്ക് സഹായധനമായി നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍.
ഗ്ലാസ്റ്റൺബറി & സ്ട്രീറ്റ് മ്യൂസിക്കൽ കോമഡി സൊസൈറ്റിയുടെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ കലണ്ടർ ഗേൾസ് എന്ന സംഗീത പരിപാടിയിലെ അഭിനേതാക്കളാണ് ഈ ‘ന്യൂഡ് കലണ്ടർ’ സൃഷ്ടിച്ചത്. പഴയ മ്യൂസിക് ബാന്‍ഡിലെ അംഗങ്ങള്‍ 1999ല്‍ സമാനമായ സാഹചര്യത്തില്‍ ന്യൂഡ് കലണ്ടറിറക്കി നാട്ടിലെ ആശുപത്രിക്ക് സംഭാവന നല്‍കിയിരുന്നു. ഏകദേശം മുപ്പത് വര്‍ഷം പിന്നിട്ടപ്പോള്‍ ഇവരെല്ലാവരും തങ്ങളുടെ അന്‍പതുകളിലെത്തിയിരുന്നു. പലരും സമൂഹത്തിലെ ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്യുന്നവര്‍.
ഡോക്ടര്‍മാരും അധ്യാപകരും നഴ്സുമാരുമടക്കം വലിയൊരു സംഘം വീണ്ടും ഒത്തുകൂടി. ഇത്തവണത്തെ ലക്ഷ്യം രക്താര്‍ബുദം ബാധിച്ചവര്‍ക്കായി പണം കണ്ടെത്തുക എന്നതായിരുന്നു. തുര്‍ന്ന് ഏപ്രലോടെ 2027ലേക്കുള്ള കലണ്ടറിന്‍റെ ഫോട്ടോഷൂട്ട് തുടങ്ങി. എല്ലാവരും തുണിയുരിഞ്ഞ് ഫോട്ടോയെടുത്ത് സഹകരിച്ചു. പുതിയ കലണ്ടര്‍ വിറ്റുപോയത് ചൂടപ്പം പോലെയാണ്. ചുരുങ്ങിയ കാലം കൊണ്ട് എല്ലാ പ്രിന്‍റഡ് കോപ്പീസും വിറ്റുപോയി. 3000 പൗണ്ട് (3.7 ലക്ഷം രൂപ) ആണ് കലണ്ടര്‍ വില്‍പ്പനയിലൂടെ സംഘം നേടിയെടുത്തത്. ഇത് രക്താര്‍ബുദ രോഗികള്‍ക്കായുള്ള സംഘടനയ്ക്ക് നല്‍കുകയും ചെയ്തു.
തങ്ങളുടെ കൂട്ടത്തിലൊരാളുടെ ഭര്‍ത്താവ് രക്താര്‍ബുദം ബാധിച്ച് മരിച്ചതോടെയാണ് വീണ്ടും സംഘം ഒത്തുചേര്‍ന്ന് ചാരിറ്റിക്കായി ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചത്.