ശബരിമലയിലെ സ്വര്‍ണം കട്ടതാരൊക്കെയാണ്? അത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തി കേരളത്തെ അറിയിക്കേണ്ട ഉത്തരമാണ്. ഉത്തരം കണ്ടെത്തേണ്ട അന്വേഷണസംഘം കുറ്റപത്രം നല്‍കാത്തതുകൊണ്ട് പ്രതികള്‍ ഓരോരുത്തരായി സ്വാഭാവികജാമ്യവും നേടി പുറത്തിറങ്ങുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ഒരു അസ്വാഭാവികതയും തോന്നാത്ത സര്‍ക്കാരും മന്ത്രിമാരും സോണിയാഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു.സ്വന്തം ഭരണകാലത്ത് ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിശ്വാസികളോട് മാപ്പു പറയാന്‍ രാഷ്ട്രീയബാധ്യതയുള്ള സര്‍ക്കാര്‍ പറയുന്നതും പ്രവൃത്തിക്കുന്നതും കേരളത്തിന്റെ സാമാന്യബുദ്ധിയെ പരിഹസിച്ചുകൊണ്ടാണ്.