മരടുകാർ നീതി അർഹിക്കുന്നില്ലേ? ഫ്ലാറ്റുകൾ പൊളിക്കാനൊരുങ്ങുമ്പോൾ

ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ട് കെട്ടിപ്പൊക്കിയതെല്ലാം പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് മുമ്പിൽ പകച്ച് നിൽക്കുകയാണ് മരടിലെ ഏതാനും ഫ്ളാറ്റിലെ അന്തേവാസികൾ. പലരും ഏറെ സ്വപ്നങ്ങൾ കണ്ടവയാണ് ഇവ. ഉടമകൾക്ക് പറയാനുള്ള ന്യായം, എല്ലാ രേഖകളും പരിശോധിച്ച് നിയമപരമെന്ന് ഉറപ്പ് വരുത്തിയ ശേഷം വാങ്ങിയവയാണ് ഇതെന്നാണ്. എവിടെയോ, എന്തോ കല്ലുകടികൾ ഉണ്ടായി ഇപ്പോൾ എല്ലാം കൈവിട്ടു പോകുന്ന സ്ഥിതിയും. ഇതിന് പുറമേയാണ് ഇത്തരം കൂറ്റൻ കെട്ടിടങ്ങൾ പൊളിച്ച് നീക്കുമ്പോൾ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും. ഇതെല്ലാം പരിഗണിക്കപ്പെടേണ്ടതുണ്ട്. നിയന്ത്രണ രേഖ ചർച്ച ചെയ്യുന്നു.