തെരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ നേതാക്കള്‍ക്ക് പൊതുവേ ഭക്തി കൂടും. അകന്ന് നില്‍ക്കുന്നവരെ അടുപ്പിക്കാനും ഭക്തി മാര്‍ഗമാണ് അവലംബിക്കാറ്. ഇപ്പോള്‍ സര്‍ക്കാരിന് പോലും രാഷ്ട്രീയ സര്‍ക്കീട്ടിനേക്കാള്‍ ആത്മീയ സര്‍ക്കീട്ടിലാണ് കാര്യം എന്ന് തോന്നുന്നു. ആ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രി നേരെ ചൊവ്വയില്‍ എത്തുന്നത്. അയ്യപ്പസംഗമത്തിന്‍റെ പിന്നിലെ രാഷ്ട്രീയവും പിന്നാലെ വരുന്ന രാഷ്ട്രീയവും വിശദീകരിക്കുന്നു നേരെ ചൊവ്വയില്‍ മന്ത്രി വിഎന്‍ വാസവന്‍