ഏത് തിരഞ്ഞെടുപ്പിലും യുഡിഎഫിന്‍റെ സ്ഥിരം നിക്ഷേപമാണ് മുസ്ലിം ലീഗ്. അത്കൊണ്ട്തന്നെ എല്‍ഡിഎഫ് പ്രചാരണത്തിന്‍റെ മുഖ്യ ഇരയും. ലീഗിന്‍റെ സ്വാധീനം നല്‍കുന്ന ആത്മവിശ്വാസം ഒരു വശത്ത് ലീഗിനെക്കാട്ടി പേടിപ്പിക്കാനുള്ള ശ്രമം മറുവശത്ത്. ഇതൊക്കെ ഒരുപാട് കണ്ട് തഴക്കം വന്ന ഒരു സീനിയര്‍ നേതാവാണ് ഇന്ന് നേരെ ചൊവ്വെയില്‍. പതിറ്റാണ്ടുകളായി ലീഗിലെ ഇമ്മിണി വല്യകുട്ടിയായ പികെ കുഞ്ഞാലിക്കുട്ടി.