ആള്‍ക്കൂട്ടത്തിന് നടുവില്‍ അദ്ഭുതകരമായി ജീവിതം നയിച്ച ഒരു നേതാവിന്‍റെ പിന്‍ഗാമിയായെത്തിയ മകന്‍. പാര്‍ട്ടിയുടെ ഉന്നതനേതാവും ഒരു ചേരിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനുമായിരുന്നു പിതാവെങ്കില്‍ മകനെ ആ ഗ്രൂപ്പിന്‍റെ നേതൃനിരയിലൊന്നും കാണില്ല. തെല്ല് മാറിയാണ് നില്‍പ്പ്. വേറിട്ട ചിലത് പറയുന്നുമുണ്ട്. അതില്‍ കോണ്‍ഗ്രസിലെ എല്ലാ തലമുറക്കാര്‍ക്കുമുളള പാഠവുമുണ്ട്. അത് ചോദിച്ചറിയാം. നേരെ ചൊവ്വേയില്‍ ശ്രീ ചാണ്ടി ഉമ്മന്‍ എംഎല്‍എ.