യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രിസ്ഥാനം മുസ്‍ലിം ലീഗ് ചോദിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. അങ്ങനെയൊരു ഡിമാന്‍ഡ് വയ്ക്കേണ്ട കാര്യമില്ല. മുന്‍പ് ഉപമുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ ചാണ്ടി വാഗ്ദാനം ചെയ്തതാണെന്നും അന്ന് വേണ്ടെന്ന് വച്ചതാണെന്നും കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസ് നേരേചൊവ്വേയില്‍ പറഞ്ഞു. യു.ഡി.എഫിന്റെ ഭാവിയെ ബാധിക്കുന്ന പ്രവര്‍ത്തനം ആരു നടത്തിയാലും പിന്തുണയ്ക്കില്ല. അത്തരം നീക്കങ്ങള്‍ മുളയിലെ നുള്ളിക്കളയും. ലീഗിന്റെ ഭാവിയുടെ പ്രശ്നമാണതെന്നും കുഞ്ഞാലിക്കുട്ടി നേരേചൊവ്വേയില്‍ പറഞ്ഞു.