E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday April 24 2018 02:10 PM IST

Facebook
Twitter
Google Plus
Youtube

More in Money Kilukkam

സിനിമ മാറി നിൽക്കും: ഈ ഫോട്ടോഷൂട്ടിനു മുന്നിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോടികള്‍ മറിയുന്ന ഒരു ബിസിനസ് മേഖല. ഒട്ടനവധിപേര്‍ തൊഴിലെടുക്കുന്ന ഈ മേഖലയില്‍ ഉപഭോക്താവിന്‍റെ സംതൃപ്തിയും സാങ്കേതികത്തികവുമാണ്  ബിസിനസ്സിന്‍റെ വളര്‍ച്ച നിര്‍ണയിക്കുന്നത്. പറഞ്ഞുവരുന്നത് വിവാഹ വിഡിയോഗ്രാഫിയെയും ഫോട്ടോഗ്രാഫിയെയുംക്കുറിച്ചാണ്. ന്യൂ ജനറേഷന്‍ വെഡ്ഡിങ് വിഷ്വല്‍ കമ്പനികളുടെ വളക്കൂറുള്ള മണ്ണാണ് കേരളം.

wedding-03

ജീവിതത്തിലെ ഒരു നിര്‍ണായകദിനം .സ്വന്തം വിവാഹം ഗംഭീരമാകണമെന്ന ആഗ്രഹമുളളവരാണ് ഭൂരിപക്ഷവും. വിവാഹംകഴിക്കുന്നവര്‍ മാത്രമല്ല അവരുടെ കുടുംബവും അത് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുപലതിനും എന്നപോലെ ആ ദിവസത്തെ ഒാരോ നിമിഷവും നാം പകര്‍ത്തിവയ്ക്കുന്നു. വെറുമൊരു വിവാഹ ഫോട്ടോയും വീഡിയോയും എന്നതിലപ്പുറം ജീവിതത്തിന്റെ ഈ സുപ്രധാന ഏട് ദൃശ്യസമ്പന്നതയോടെ സാങ്കേതികത്തികവോടെ അത്യാവശ്യം പണച്ചെലവില്‍തന്നെ ഒാരോരുത്തരും പകര്‍ത്തുന്നു. ആ വഴിയില്‍ കേരളത്തില്‍ ഏറ്റവും പടര്‍ന്നുപന്തലിച്ച വലിയൊരു ബിസിനസ്സ്മേഖലകൂടിയാണ് വിവാഹ ഫോട്ടോ വിഡിയോഗ്രാഫി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സാങ്കേതികമായി അടിമുടി മാറിയ ഒരു മേഖലകൂടിയാണിത്. സ്റ്റെഡിക്യാമും ഹെലിക്യാമും എല്ലാമായി സിനിമയെവെല്ലുന്ന ദൃശ്യഭംഗിയോടെയാണ് ഒാരോ വിവാഹവും. മറ്റുള്ള ജില്ലകളില്‍നിന്നുവരെ കൊച്ചിയിലെത്തി ഈ ബിസിനസ്സില്‍ സജീവമായവര്‍ നിരവധിയാണ്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ വലിയൊരുവിഭാഗം വിവാഹ ഫോട്ടോ വിഡിയോഗ്രാഫിമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയിലെ വലിയ സാധ്യതതിരിച്ചറിഞ്ഞാണ് കണ്ണൂരുകാരി അഷിത കോഴിക്കോട് കിന്‍ഫ്രയിലെ ജോലി രാജിവച്ചത്. കൊച്ചിയിലെത്തി ഭര്‍ത്താവ് വിജിപോള്‍ ആന്‍റണിയുമായി ചേര്‍ന്ന് ക്രെയോണ്‍സ് എന്ന സ്ഥാപനം നടത്തുന്നു ഇരുവരും. 

wedding

വിവാഹധൂര്‍ത്ത് എന്നൊക്കെ പറയുമ്പോഴും വിവാഹ ഫോട്ടോ അല്ലെങ്കില്‍ വീഡിയോയുടെ കാര്യത്തില്‍ മലയാളിക്ക് പണം ഒരു പ്രശ്നമല്ലെന്നാണ് സാക്ഷ്യപ്പെടുത്തല്‍ . മുടക്കുന്ന കാശിന് മുതല്‍ക്കൂട്ടാവുന്ന പ്രോഡക്ട് . അതുമാത്രമാണ് ഇക്കാര്യത്തില്‍ പലരുടെയും ഡിമാന്‍ഡെന്നും സ്റ്റുഡിയോ ഉടമകള്‍ പറയുന്നു. തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോടോ നടക്കുന്ന ഒരു കല്യാണം. ആ ചടങ്ങുകള്‍ക്കപ്പുറത്തെ ദൃശ്യസമ്പന്നതയിലേക്ക് മലയാളിയെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചതില്‍ ഇതരഭാഷാസിനിമകള്‍ക്ക് വലിയപങ്കുണ്ട്. കല്യാണശേഷമുള്ള ഫോട്ടോ വീഡിയോ ഷൂട്ടിനായി കേരളം വിടുന്നവരും ഒട്ടേറെയുണ്ട്. മാലദ്വീപും ദുബായുമൊക്കെയാണ് ഇത്തരം പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകളുടെ ലൊക്കേഷന്‍ . വിവാഹം മാത്രമല്ല വിവാഹവാര്‍ഷികം പോലും വിദേശത്തുപോയി ഷൂട്ട് െചയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി . 

നാട്ടിലേക്കാളും ചെലവുകുറഞ്ഞ് വിദേശത്ത് പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകള്‍ നടത്താമെന്നാണ് കൊച്ചിയിലെ സ്റ്റുഡിയോ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ആഫ്രിക്കയില്‍ നടന്ന ഗുജറാത്തി കല്യാണം ക്യാമറയില്‍ പകര്‍ത്താന്‍വരെ മലയാളി ക്യാമറാമാന്‍മാര്‍ക്കും ഇവിടത്തെ വെഡ്ഡിങ് സ്റ്റു‍‍ഡിയോകള്‍ക്കും ഇതരഭാഷക്കാര്‍ പരിഗണന നല്‍കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :