ലോകം കണ്ട ‘പുതിയ’ കിം; ഐക്യകൊറിയ അകലയല്ല

കിം ജോങ് ഉന്‍, പാശ്ചാത്യമാധ്യമങ്ങളുടെ ഭാഷയില്‍ ആണവായുധങ്ങളുമായി ലോകത്തെ വെല്ലുവിളിക്കുന്ന ഏകാധിപതി, കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാന്‍ പോന്ന ധീരന്‍, മനുഷ്യാവകാശപ്രവര്‍ക്കര്‍ക്ക് എന്ത് മനുഷ്യാവകാശലംഘനങ്ങളും നടത്താന്‍ മടിയില്ലാത്ത ക്രൂരന്‍. ലോകമാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്ത, പ്രായം പോലും രഹസ്യമായി സൂക്ഷിക്കുന്ന രാഷ്ട്രത്തലവന്‍. ഈ കിം ജോങ് ഉന്നിനെ ലോകം കണ്‍ നിറയെകണ്ടു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടു. കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം പ്രഖ്യാപിച്ച ഉത്തര, ദക്ഷിണകൊറിയന്‍ ഉച്ചകോടി വിജയമോ പരാജയമോ എന്ന് കാത്തിരുന്ന് കാണണം. ലോകകാര്യം ആദ്യം പോകുന്നത് ആ ദിവസത്തെ കാഴ്ചകളിലേക്കാണ്. 

ഏപ്രിൽ 27 വെള്ളിയാഴ്ച, ഉത്തര, ദക്ഷിണകൊറിയകള്‍ക്കിടയിലെ സൈനികമുക്ത മേഖലയായ പൻമുൻജോങ് ഗ്രാമം. ലോകമാധ്യമങ്ങളാകെ സമാധാനഗ്രാമമെന്നറിയപ്പെടുന്ന ഈ ചെറുപ്രദേശത്ത് തമ്പടിച്ചു. ഇരുരാജ്യങ്ങളില്‍ നിന്നും രണ്ട് വാഹനവ്യൂഹങ്ങള്‍ പന്‍മുന്‍ജോങ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഒന്നില്‍ ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്‍. മറ്റതില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്‍. മൂണും സംഘവുമാണ് ആദ്യമെത്തിയത്. ക്യാമറക്കണ്ണുകള്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് ഉറ്റുനോക്കിയിരുന്നു. ഒടുവില്‍ അദ്ദേഹമെത്തി. കിം ജോങ് ഉന്‍. മുപ്പത്തിനാലുവയസില്‍ ലോകരാഷ്ട്രീയത്തിന്‍റെ കേന്ദ്രമായ കിം ഇരുരാജ്യങ്ങളിലുമായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉത്തരകൊറിയൻ ഭാഗത്തു നിന്ന് നടന്ന് ദദക്ഷിണ കൊറിയന്‍ ഭാഗത്തേക്ക്.  അതിര്‍ത്തിക്കപ്പുറം നിന്ന് മൂണ്‍ ജെഇന്നുമായി ഹസ്തദാനം. ചെറുമതില്‍ മറികടന്ന് ദക്ഷിണകൊറിയന്‍ മണ്ണില്‍ കാലുകുത്താന്‍ മൂണ്‍ന്‍റെ അഭ്യര്‍ഥന. അനുസരണയുള്ള കൊച്ചുകുട്ടിയെപ്പോലെ , ചരിത്രം തിരുത്തിക്കുറിച്ച് കിം ജോങ് ഉന്‍ അതിര്‍ത്തികടന്നു. ദക്ഷിണകൊറിയയില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരി.  മൂണ്‍ ജെ ഇന്‍ ചോദിച്ചു, ഇനി ഞാന്‍ എന്നാണ് ഉത്തരകൊറിയയില്‍ കാലുകുത്തുക? ഇപ്പോള്‍ തന്നെ പോയേക്കാമെന്നായി കിം. പുതുലമുറയുടെ സ്നേഹപ്രകടനം, സൈനികമുക്ത മേഖലയിലെ ഏക സ്കൂളായ ഡാസഡങ് എലിമന്‍ററി സ്കൂളിലെ  ന് പൂക്കള്‍ സമ്മാനിച്ചു.

. സാങ്കേതികമായി യുദ്ധത്തില്‍ തുടരുന്ന രണ്ട് രാജ്യങ്ങളുടെ തലവന്‍മാര്‍ ചുവപ്പുപരവതാനിയിലൂടെ മുന്നോട്ട് മിസൈലുകള്‍ തൊടുത്തുവിട്ട് തങ്ങളെ വിറപ്പിക്കുന്ന കിം ജോങ് ഉന്നിന് ദക്ഷിണകൊറിയയുടെ ആദരം. ചര്‍ച്ചകള്‍ നടന്ന  ധാനഭവനത്തിലെ സന്ദര്‍ശകപുസ്തകത്തില്‍ കിം ജോങ് ഉന്‍ ഇങ്ങനെ കുറിച്ചു. 'ഇന്ന് ഒരു പുതുചരിത്രം തുടങ്ങുകയാണ്. സമാധാനത്തിന്‍റെ പുതുയുഗവും." ബുക്കാന്‍ മലനിരകള്‍ പ്രമേയമാക്കിയുള്ള ചിത്രം ആസ്വദിച്ചു നേതാക്കള്‍.   സഹോദരി കിം യോ ജോങ് ഇടതും  മുന്‍ രഹസ്യാനാവേഷണ മേധാവി കിം യോങ് ചോല്‍ മറുവശത്തുമായി ചര്‍ച്ചകള്‍ച്ച് കി ംതയാറായി. Holdഅടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഉച്ചഭക്ഷണത്തിന് കിം തിരികെ ഉത്തരകൊറിയന്‍ ഭാഗത്തേകക്്. ഒൗദ്യോഗിക വാഹനത്തിനൊപ്പം ജോഗിങ് ചെയ്ത രക്ഷാഭടന്‍മാര്‍ കിമ്മിന്‍റെ ശക്തിപ്രകടനമായിരുന്നു.

ഇടവേളക്ക് ശേഷം  സമാധാനത്തിനും ഐശ്വര്യത്തിനും വളമിടുകയാണ് നേതാക്കള്‍. ഇരുകൊറിയകളില്‍ നിന്നുമായെത്തിച്ച മണ്ണും വെള്ളവും 1953ലെ യുദ്ധവിരാമ പ്രതീകമായി നട്ട പൈന്‍മരച്ചുവട്ടില്‍ ഇട്ടു കിമ്മും മൂണും. ചര്‍ച്ചകള്‍ തുടര്‍ന്നു. വൈകുന്നേരത്തോടെ സംയുക്തപ്രസ്താവനയെത്തി.  കൊറിയൻ ഉപദ്വീപിൽ പൂർണ ആണവ നിരായുധീകരണം യാഥാർഥ്യമാക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. ഉപദ്വീപ് സംഘർഷ രഹിതമാക്കും. പരസ്പരം ഒരുവിധത്തിലും ശക്തി പ്രയോഗിക്കില്ല .

1950–53ലെ കൊറിയൻ യുദ്ധത്തിനൊടുവിൽ ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയ–ചൈന സഖ്യവും തമ്മിൽ യുദ്ധവിരാമ കരാറുണ്ടാക്കി.  ഈ കരാറില്‍ ദക്ഷിണകൊറിയ ഒപ്പിടാത്തതിനാല്‍ സാങ്കേതികമായി ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലായിരുന്നു. ഈ യുദ്ധം അവസാനിപ്പിക്കാനാണ്  കിം– മൂണ്‍  ചർച്ചയിൽ ധാരണയായത്. ഇതിന് അമേരിക്കയും ചൈനയുമായി ചര്‍ച്ച നടത്തുമെനന്് ഇരുനേതാക്കളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന പറയുന്നു. പാന്‍മുന്‍ജോങ് പ്രസ്താവന സമാധാനപാത തെളിക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. 

കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണം എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമണ് എന്നതാണ് പാന്‍മുന്‍ജോങ് പ്രസ്താവനയില്‍ ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശം.  2006ല്‍   കിം ജോങ് ഉ‌ന്നിന്റെ പിതാവ് കിം ജോങ് ഇല്ലി‌‌ന്റെ ഭരണകാലത്തായിരുന്നു ഉത്തരകൊറിയയുടെ ആദ്യ ആണവ പരീക്ഷണം. രാജ്യാന്തരസമൂഹം കടുത്തപ്രതിഷേധമറിയിച്ചെങ്കിലും പ്യോങ്്യാങ് പിന്നോട്ടുപോയില്ല.  കിം ജോങ് ഉന്‍ അധികാര്തതിലെത്തിയ ശേഷം  2016ൽ കൂടുതൽ സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബ്തന്നെ പരീക്ഷിച്ച് ലോകത്തെ വെല്ലുവിളിച്ചു. തുടരെത്തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങളും. രാജ്യാന്തര ഉപരോധങ്ങള്‍ കര്‍ശനമാക്കിയിട്ടും ഉത്തരകൊറിയ പിന്നാക്കം പോയില്ല. അപ്പോഴെല്ലാം താങ്ങിനിര്‍ത്തിയ ചൈനകൂടി ഉപരോധമേര്‍പ്പെടുത്തിയോതെടയാണ് കിം ജോങ് ഉന്‍ ലോകത്തിന് മുന്നിലേക്ക് ഇറങ്ങി വന്നത്. സംയുക്തപ്രസ്താവനയില്‍ പറയുന്ന ആണവ നിരായുധീകരണം എങ്ങനെ സാധിക്കുമെന്നോ എത്രനാൾകൊണ്ട് സാധിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. ആണവനിരായുധീകരണം കൊണ്ട് ഉത്തര കൊറിയ എന്താണു ലക്ഷ്യമിടുന്നത് എന്നതും വ്യക്തമല്ല.  സംയുക്തപ്രസ്താവന നടത്തുമ്പോള്‍ ആണവനിരായുധീകരണം എന്ന വാക്ക് കിം ജോങ് ഉന്‍ ഉപയോഗിച്ചതുമില്ല.  

അതിര്‍ത്തിയില്‍ പതിവായ സംഘര്‍ഷങ്ങള്‍ ഇനിയുണ്ടാവില്ല എന്ന് ഇരുനേതാക്കളും സമ്മതിച്ചു. കര, വ്യോമ, നാവിക തലത്തില്‍ ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടാവില്ല. ഇരു സൈന്യങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കും.  അടുത്ത മാസം മുതൽ സൈനിക മേധാവി തലത്തിൽ  ചർച്ചകൾ നടത്തും. 

കൊറിയന്‍ വിഭജനത്തെത്തുടര്‍ന്ന് വേര്‍പിരിയേണ്ടി വന്ന കുടംുബങ്ങളുടെ പ്രശ്നങ്ങള്‍ ഗൗരവമായി പരിഗണിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു. ഇരുകൊറിയകളുടെയും സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നു  ഇത്തരം കുടുംബങ്ങളുടെ പുനഃസമാഗമത്തിന് സൗകര്യമൊരുക്കും. ഏഷ്യന്‍ ഗെയിംസ് അടക്കം പ്രധാന രാജ്യാന്തര കായികവേദികളില്‍ ഐക്യകൊറിയന്‍ ടീം പങ്കെടുക്കും. മൂണ്‍ ജെ ഇന്‍ ഉടന്‍ തന്നെ പ്യോങ്്യാങ് സന്ദര്‍ശിക്കാനും തീരുമാനിച്ചു.

എല്ലാം കൊള്ളാം. പക്ഷേ ഇതെല്ലാം മനോഹരമായ നടക്കാത്ത സ്വപ്നമാണ് എന്ന് കരുതുന്നവരാണ് ഏറെയും. കാരണം കിം കുടുംബം തലമുറകളായി ലോകത്തെ ഇങ്ങനെ പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. 

1994ല്‍ കിം ജോങ് ഉന്നിന്‍റെ മുത്തച്ഛന്‍ കിം ഇല്‍ സങ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ് വാക്കു കൊടുത്തു. പ്ലൂട്ടോണിയം ബോംബുകള്‍ ുണ്ടാക്കാനുള്ള റിയാക്ടറുകള്‍ അടച്ചുപൂട്ടാം, ഉപരോധങ്ങളില്‍ അയവ് വരുത്തി എണ്ണ വിതരണം പുനരാരംഭിക്കണം. ലോക്ത്തിന്‍റെയും കൊറിയന്‍ ഉപഭൂഖമ്ഡത്തിന്‍റെയും സുരക്ഷ ഉറപ്പാക്കുന്ന വാക്കുകള്‍ എന്നാണ് ബില്‍ ക്ലിന്‍റണ്‍ പ്രതികരിച്ചത്.  പക്ഷേ 2002ല്‍ രഹസ്യമായി ആണവായുധവികസനം നടത്തുന്നുണ്ടെന്ന് പ്യോങ്്യാങ് സമ്മതിച്ചു. ക്ലിന്‍റണ് കൊടുത്ത ഉറപ്പ് ലംഘിക്കപ്പെട്ടു.

കിം ജോങ് ഉന്നിന്‍റെ  പിതാവ് കിം ജോങ് ഇല്‍   അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് W ബുഷിനോട് പറഞ്ഞു. ആണവപദ്ധതികള്‍ വെളിപ്പെടു്തതാം. ഉപരോധങ്ങള്‍ പിന്‍വലിക്കാം. ആണവപദ്ധതികളുടെ വിവരങ്ങള്‍ പ്യോങ്യാങ് കൈമാറി. ഉപദ്വീപിനെ ആണവമുക്തമാക്കുന്നതിലേക്ക് അടുക്കുകയാണെന്ന് ബുഷ് പ്രസ്താവിച്ചു. പക്ഷേ വെളിപ്പെടുത്തിയത് അപൂര്‍ണമായ വിവരങ്ങളായിരുന്നെന്ന് അധികം വൈകാതെ തെളി‍്ഞു. തൊട്ടടുത്തമാസം തന്നെ ആണവപരീക്ഷണവും നടത്തി. 2000ലും 2007ലും ഉത്തര, ദക്ഷിണകൊറിയകള്‍ പങ്കെടുത്ത ഉച്ചകോടിയും ഉറപ്പുകളും എല്ലാം ലോകം കണ്ടു. വൈകാതെ പൊളിയുകയും ചെയ്തു. 

ഇനി കിം ജോങ് ഉന്നിന്‍റെ ഉൗഴമാണ്. മറുവശത്ത് ഡോണള്‍ഡ് ട്രംപും. കൊറിയന്‍ യുദ്ധം അവസാനിപ്പിക്കുന്ന കരാറിന് അമേരിക്ക തയാറാവുകയും ഉത്തരകൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്താല്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കാമെന്ന് കിം ജോങ് ഉന്‍ കൊറിയന്‍ ഉച്ചകോടിയില്‍ മൂണ്‍ ജെ ിന്നിനോട് പറഞ്ഞു. വിശ്വാസമുറപ്പിക്കാന്‍ ദക്ഷിണകൊറി്യയിലെയും അമേരിക്കയിലെയും മാധ്യമപ്രവര്‍ത്തകരം സാക്ഷിയാക്കി അണുപരീക്ഷണകേന്ദ്രം അടയ്ക്കാമെന്നും കിം പറയുന്നു. ഈ വാക്കുകള്‍ പെട്ടന്ന് വിശ്വാസത്തിലെടുക്കാന്‍  മുന്‍ അനുഭവങ്ങള്‍ പക്ഷേ വാഷിങ്ടനെ അനുവദിക്കുന്നില്ല.  വാക്കിലല്ല, പ്രവര്‍ത്തിയിലാണ് കാര്യമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഒാര്‍മിപ്പിച്ചു. 

അമേരിക്ക സംശയത്തോടെയ തന്‍റെ നീക്കങ്ങളെ കാണൂ എന്ന് കിമ്മിന് ബോധ്യമുണ്ട്. തന്നോട് നേരില്‍ സംസാരിക്കുമ്പോള്‍ പ്രസിഡന്‍റ് ട്രംപിന്‍റെ സംശയങ്ങള്‍ തീരുമെന്നാണ് അദ്ദേഹം ദക്ഷിണകൊറിയന്‍ പ്രസിഡന്‍റിനോട് പറഞ്ഞത്. ട്രംപ് സര്‍ക്കാരും പ്രതീക്ഷകയില്‍ തന്നെയാണ്. രഹസ്യമായി പ്യോങ്യാങ്ങിലെത്തിയ വിദേശകാര്യസെക്രട്ടറി മൈക് പൊംപെയോ നല്‍കിയ വിവരങ്ങളാണ് വൈറ്റ്ഹൗസിന് പ്രതീക്ഷയേകുന്നത്. 

മുന്‍ ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തമായി, പുത്തന്‍ ചിന്തകളും വികസനസ്വപ്നങ്ങളുമുള്ള ചെറുപ്പക്കാരനാണ് കിം ജോങ് ഉന്‍ എന്നാണ് യുഎസ് കരുതുന്നത്.  ദക്ഷിണകൊറിയയിലേക്കുള്ള അദ്ദേഹത്തിന്‍റെ വരവ്തന്നെ ഇതിന്‍റെ സൂചനയാണത്രെ.   ഇരുകൊറിയകളും ഇനി ഒരുസമയക്രമം പിന്തുടരാമെന്നും കിം സമ്മതിച്ചു.         

  

അമേരിക്കയില്‍ നിന്ന് ഉറപ്പുകള്‍ ലഭിച്ചാല്‌ തനിക്ക് ആണവായുധം കൊണ്ടുനടക്കേണ്ട ആവശ്യമില്ലാന്ന് കിം ആണയിടുന്നു.  ആ ഉറപ്പെന്നാല്‍ അമേരിക്ക ദക്ഷിണകൊറി്യയെ കൈവിടലാണ്. അതായത് തലമുറകളായി വാക്കുമാറ്റുന്ന, ആണവായുധവികസനം എപ്പോള്‍ വേണമെഹ്കിലും സാധ്യമായ ഒരു രാജ്യത്തെ വിശ്വസിച്ച്, ദക്ഷിണകൊറിയക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സൈനികസംരക്ഷണം അമേരിക്ക പിന്‍വലിക്കണം. തിരിച്ച് ഉത്തരകൊറിയയാണ് ആണവായുധങ്ങള്‍ ആദ്യം ഉപോക്ഷിക്കുന്നതെങ്കില്‍ മനുഷ്യാവകാശധ്വംസനങ്ങളും മറ്റും  ഉയര്‍ത്തിക്കാട്ടി അമേരിക്ക തങ്ങളെ ആക്രമിക്കില്ലെന്ന് വിശ്വസിക്കണം. രണ്ടായാലും വലിയ റിസ്കുണ്ട്.  

പ്യോങ്്യാങ്ങിനെ വരുതിക്ക് വരുത്താനായാല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രസിഡന്‍റ് ട്രംപിന് നല്‍കണമെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ പറയുന്നത്. പക്ഷേ പ്യോങ്്യാങ്ങില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നത് ആണവായുധവികസനം അവസാനിപ്പിക്കല്‍ മാത്രമാണോ ? ഒരു മടിയും കൂടാതെ മനുഷ്യാവകാശലംഘനങ്ങളുടെ പരമ്പരതന്നെ നടത്തുന്ന നേതാവാണ് കിം ജോങ് ഉന്‍. മനുഷ്യാവകാശസംരക്ഷണം തങ്ങളുടെ കടമയാണെന്ന് മധ്യപൂര്‍വദേശത്തെ ഇടപെടലിന് ന്യായം പറയുന്ന അമേരിക്കക്ക് കിം ജോങ് ഉന്നിന്‍റെ ചെയ്തികളെ കണ്ടില്ലെന്ന് നടിക്കാനാവുമോ ? കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മില്‍ ധാരണയായാല്‍ രാഷ്ട്രീയമായി ഇരുനേതാക്കള്‍ക്കും അത് ഗുണം ചെയ്യും. പക്ഷേ തലമുറകളായി കഷ്ടതയനുഭവിക്കുന്ന ഉത്തരകൊറിയയിലെ സാധാരണജനങ്ങള്‍ക്ക് എന്തു നേട്ടമെന്നതാണ് ചോദ്യം.  കിം ജോങ് ഉന്‍ വിശ്വാസവഞ്ചന കാട്ടാതിരുന്നാല്‍ വലിയ നേട്ടങ്ങളാണ് ഉത്തരകൊറിയയെ  കാത്തിരിക്കുന്നത്. രാജ്യാന്തര ഉപരോധങ്ങള്‍ അവസാനിപ്പിക്കും, യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കോടി   ക്കണക്കിന് ഡോളറിന്‍റെ ധനസഹായം ലഭിക്കും, നയതന്ത്രബന്ധങ്ങള്‍ സാധ്യമാവും.  ആവശ്യത്തിന് ഭക്ഷണമില്ലാത്ത, അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഒരു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനാവും.