‘കടക്ക് പുറത്ത്’ ടില്ലേര്‍സനോട് ട്രംപ്

കിം ട്രംപ് കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപ് ക്യാംപില്‍ നിന്ന് അപ്രതീക്ഷിത നടപടിയുണ്ടായത്. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണെ ട്രംപ് പുറത്താക്കി. ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകള്‍ക്കു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംഘം വേണമെന്നും അതുകൊണ്ടാണ് ടില്ലേഴ്സണെ പുറത്താക്കുന്നതെന്നും ട്രംപ് പറയുന്നുണ്ടെങ്കിലും  ടില്ലേഴ്സണുമായുള്ള ശീതയുദ്ധമാണ് പുറത്താക്കലിന് കാരണം എന്നാണ് പരസ്യമായ രഹസ്യം

അപ്രതീഷിതമായിരുന്നു വൈറ്റ് ഹൗസിൽ നിന്നുള്ള പുതിയ തീരുമാനം.  പതിവ് പോലെ ട്വിറ്ററിലൂടെയാണ് വിദേശകാര്യ സെക്രെട്ടറിയെ പുറത്താക്കിയതും ട്രംപ് ലോകത്തെ അറിയിച്ചത്.  ടില്ലേഴ്സന്റെ ഇതുവരെയുള്ള സേവനങ്ങൾക്ക് നന്ദി പറഞ്ഞ ട്രംപ് ഇനി സ്റ്റേറ്റ് സെക്രട്ടറി സ്ഥാനം മൈക്ക് പോംപെ ഏറ്റെടുക്കിമെന്നു പറഞ്ഞു.  പോംപെയില്‍ നിന്ന് മികച്ച സേവനമുണ്ടാവുമെന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു. 

അമേരിക്കൻ രഹസ്യന്വേഷണ ഏജൻസി ആയ C I A യുടെ തലവനാണ് പോംപെ. ഒബാമയുടെ ഭരണകാലത്ത്  റിപ്പബ്ലി ക്ക‍ന്പാര്‍ട്ടിയുടെ യു.എസ് പ്രതിനിധി  സഭാംഗമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിനുവേണ്ടി പ്രചാരണങ്ങളില്‍ ചുക്കാന്‍ പിടിച്ചു. അധികാരത്തിലെത്തിയ ട്രംപ് നേരിട്ട് ഇടപെട്ടാണ് പോംപെയെ സി.ഐ.എ തലപ്പത്തെത്തിച്ചത്. 

പോംപെ സ്ഥാനത്തു നിന്ന് മാറുമ്പോള്‍ ജീന ഹാംസ്പെല്ലിന്നാണ് പുതിയ ചുമതല അമേരിക്കയുടെ ചരിത്രത്തില്‍ സി.ഐ.എയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ജിന. ട്രംപിന്റെ വിശ്വസ്തയായ ജിനയെ 2017ല് സി.ഐ.എയുടെ ഡെപ്യൂട്ടി ഡയറക്ടറായി ട്രംപ് നിയമിച്ചിരുന്നു. ഒരു വര്‍ഷത്തിനിപ്പുറമാണ് സ്ഥാനക്കയറ്റം.

നിർണായക ഭരണ നിർവഹണ ചുമതലായണ് അമേരിക്കയിൽ സ്റ്റേറ്റ് സെക്രെട്ടറിയുടേത്. ഇത് നിർവഹിക്കുന്ന വ്യക്തിയെ പ്രസിഡന്റ്‌ തന്നെ നേരിട്ട് ഇടപെട്ടു പുറത്താക്കുക എന്നത് അമേരിക്കയുടെ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത നടപടിയാണ്. ട്രംപ് ക്യാമ്പിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നിരവധി പേരെ പുറത്താക്കുകയും പലരും സ്വയം സ്ഥാനം ഒഴിഞ്ഞു പോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഏറ്റവും വലിയ ഒഴിവാക്കലാണ് ടില്ലേഴ്സന്റെ പുറത്താക്കല്‍ എന്ന് നിരീക്ഷകര്‍ പറയുന്നു.

കിങ് ജോങ് ഉന്നുമായി മെയില് കൂടിക്കാഴ്ച നടന്നേക്കും അതിനു മുന്നോടിയായി വിദഗ്ധ സംഘത്തെ ഒരുക്കാന് ട്രംപ് ക്യാംപ് തയ്യാറെടുത്തിരുന്നു ടില്ലേര്സണ് പുതിയ ടീമില് വേണ്ടെന്നാണ് തീരുമാനം.കഴിഞ്ഞ ദിവസം ആഫ്രിക്കന് പര്യടനത്തിനിടെ കിം ട്രംപ് കൂടിക്കാള്ചയെകുറിച്ചുള്ള  ചോദ്യത്തിന് അറിയില്ലെന്ന് ടില്ലേഴ്സണ് പറഞ്ഞിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തള്ള സംസാരം...എന്നാല് ഇതൊന്നുമല്ല. നീണ്ട കാലം ട്രംപുമായി നിലനിന്ന ശീതയുദ്ധമാണ് ടില്ലേഴ്സന്റെ കസേര തെറുപ്പിച്ചതെന്നാണ് പരസ്യമായ രഹസ്യം.

മാര്‍ച്ച്  ഒന്‍പതിനു മുന്‍പ്  ടില്ലേര്‍സനോട് ഒഴിയാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു .. ഇത് പക്ഷെ ആഫ്രിക്കന്‍ പര്യടനം തീരുന്നത് വരെ പുറത്തറിയിച്ചില്ല. ഉത്തരകൊറിയ,റഷ്യ ബന്ധങ്ങളില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം പതിവായിരുന്നു.. . റഷ്യയിലുള്ള ഇംഗ്ലണ്ടിന്റെ ചാരനും മകള്‍ക്കും നേരെ ഉണ്ടായ വിഷപ്രയോഗത്തില്‍ റഷ്യയെ ടില്ലേഴ്സണ്‍ കഴിഞ്ഞദിവസം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു... ഇത് പിന്നീട് വൈറ്റ് ഹൗസ് ഇടപെട്ടാണ് തിരുത്തിയത്. കഴിഞ്ഞ വര്‍ഷം പെന്റഡണില്‍ നടന്ന ഒരു യോഗത്തില്‍ ടില്ലേര്‍സണ്‍ ട്രംപിനെ അല്‍പ്ബുദ്ധിക്കാരന്‍ എന്ന് വിശേഷിപ്പിച്ചതായി വാര്‍ത്തവന്നിരുന്നു. ടില്ലേര്‍സണ്‍ രാജിവയ്ക്കും എന്ന അഭ്യൂഹവും പരന്നു.. എന്നാല്‍ ഒക്ടോബറില്‍ അത് നിഷേധിച്ച് ടില്ലേര്‍സണ്‍ വാര്‍ത്ത സമ്മേളനം നടത്തി.. ഒടുവില്‍ മാസങ്ങള്‍ക്കുശേഷമാണ് പുറത്താക്കലിലേക്ക് കാര്യങ്ങള്‍ എത്തിയത്

എക്സോണ്‍ മൊബീല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന ശതകോടീശ്വരന്‍  ടില്ലേര്‍സണ്‍ 2017 ഫെബ്രുവരി ഒന്നിനാണ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു ചുമതലയേറ്റത്. ട്രംപിനുസമാനമായി  നയതന്ത്ര–രാഷ്ട്രീയ കാര്യങ്ങളില്‍ ടില്ലേര്‍സണും പരിചയക്കുറവ് ഉണ്ടായിരുന്നു.  ഏതായാലും ആരും ദീര്‍ഘകാലം വാഴാത്ത ഇടം എന്നാണ് വൈറ്റ് ഹൗസിനുള്ള പുതിയ വിശേഷണം...