ചെറുപ്പക്കാര്‍ നയിക്കുന്ന യൂറോപ്പ്

യൂറോപ്പിൽ വലതുപക്ഷം പിടിമുറുക്കുകയാണ്. ബ്രെക് സിറ്റിന്റെ അലയൊലികൾ ഇറ്റലിയെയും ജർമനിയെയുമെല്ലാം പിടിച്ചുകുലുക്കുന്നു. കുടിയേറ്റ വിരോധവും പ്രാദേശിക വാദവും തന്നെ അടിസ്ഥാനം. ഇറ്റാലിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷി തോറ്റമ്പിയപ്പോൾ ചെറുപ്പക്കാർ നയിച്ച പുത്തൻ രാഷ്ട്രീയപ്രസ്ഥാനങ്ങൾ മികച്ച മുന്നേറ്റം നടത്തി.

44 കാരൻ മത്തേയോ സൽ വിനിയോ 31കാരൻ ലൂയിജി ഡെമായോ യോ ? ആരാവും ഇറ്റലിയുടെ ഭരണചക്രം തിരിക്കുകയെന്ന് യൂറോപ്പ് ഉറ്റുനോക്കുന്നു. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാൻ ഇരുപക്ഷവും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. 

കുടിയേറ്റവിരോധവും യൂറോ വിരോധവും ആയുധങ്ങളായ തിരഞ്ഞെടുപ്പിൽ 3 വിഭാഗങ്ങളാണ് ഇറ്റാലിയൻ വോട്ടർമാരെ ഭിന്നിപ്പിച്ചത്.  മുൻ പ്രധാനമന്ത്രി സിൽവിയോ ബർലുസ്കോണിയുടെ ഫോഴ്സാ ഇറ്റാലിയയും സൽവിനിയയുടെ വടക്കൻ ലീഗും ചേർന്ന സഖ്യം,ലൂയി ജി ഡെമായോ യുടെ 5 സ്റ്റാർ പ്രസ്ഥാനം, പ്രധാനമന്ത്രി മറ്റെയോ റെൻസിയുടെ ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടുന്ന സഖ്യം . കേവലഭൂരിപക്ഷംവടക്കൻ നേടാനായില്ലെങ്കിലും 5 സ്റ്റാർ തന്നെ കക്ഷിനിലയിൽ ഒന്നാമത്. 1990 ന് ശേഷം രൂപികരിക്കപ്പെട്ട 5 സ്റ്റാറിന്റെയും വടക്കൻ ലീഗിന്റെയും പൊതു സ്വഭാവം യൂറോ വിരോധമാണ്. കുടിയേറ്റത്തോടുള്ള അസഹിഷ്ണുതയാണ് മറ്റൊന്ന്. അധികാരത്തിലെത്തിയാൽ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്നായിരുന്നു സൽവീനിയുടെ വാഗ്ദാനം. പല പ്രവിശ്യകളിലും അദ്ദേഹത്തിന്റെ പാർട്ടിക്ക് വൻ മുന്നേറ്റമുണ്ടാക്കാനായി എന്നത് കുടിയേറ്റത്തോടുള്ള ഇറ്റലിക്കാരുടെ ഇഷ്ടക്കേട് വിളിച്ചു പറയുന്നതാണ്. പ്രതീക്ഷിയതിലും വലിയ തിരിച്ചടിയാണ് ഭരണകക്ഷിക്ക് ലഭിച്ചത്. തീവ്രവലതുപക്ഷത്തിന്റെ മുന്നേറ്റം കൂടുതൽ ആശങ്കപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയനെയാണ്. ബ്രിട്ടണിൽ ഒതുങ്ങുനില്ല യൂറോ വിരോധം എന്നത് സഖ്യത്തിന്റെ നിലനിൽപ്പിന് വൻ വെല്ലുവിളിയാണ്. യൂറോപ്പിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇറ്റലി ഇ യു സ്ഥാപനത്തിന് മുഖ്യപങ്ക് വഹിച്ച രാജ്യമാണ്. ഇ യു വിന്റെ നയരൂപീകരണത്തിൽ റോമിന്റെ റോൾ വലുതാണ്.sot UKIP. ഇറ്റാലിയൻ തിരഞ്ഞെടുപ്പ് ഫലം യൂറോ വിരോധികളെയും ബ്രെക്സിറ്റുകാരെയും തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. പക്ഷേ ബെക് സിറ്റ് ബ്രിട്ടന് കാര്യമായ നേട്ടങ്ങളൊന്നും നൽകിയില്ല എന്ന യാഥാർഥ്യവുമുണ്ട്. വാഗ്ദാനങ്ങളൊന്നും നിറവേറ്റാൻ ബ്രെക്സിറ്റ് വക്താക്കൾക്ക കഴിഞ്ഞില്ല എന്ന അമർഷം ബ്രിട്ടനിൽ ഏറി വരികയുമാണ്. ഡോണൾഡ് ട്രo പിന്റെ അമേരിക്ക ആദ്യം വാദവും ബെക് സിറ്റുമെല്ലാം ലോകത്താകെ വലതു മുന്നേറ്റത്തിന് കാരണമായി. പക്ഷേ യൂറോപ്യൻ യൂണിയൻ പോലൊരു വൻ സഖ്യത്തെ പൊളിക്കാനുള്ള കരുത്ത് അതിനുണ്ടോയെന്ന് സംശയമാണ്

5 മാസത്തെ അനിശ്ചിതത്വത്തിന് ശേഷം ജർമനിയിൽ സർക്കാർ രൂപീകരണത്തിന് ധാരണയായി.  ജർമൻ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയുമായാണ് ആംഗല മെർക്കലിന്റെ ക്രിസ്റ്റൻ ഡെമോക്രാറ്റിക് യൂണിയനും ക്രിസ്ത്യൻ സോഷ്യൽ യൂണിയനും സഖ്യം രൂപീകരിധത്. ഇതോടെ മെർക്കൽ നാലാം തവണയും ചാൻസലറാകും

ഇറ്റലിയിലെപ്പോലെ ആർക്കും ഭൂരിപക്ഷം നൽകാത്ത ജനവിധിയാണ് ജർമൻ ഭരണത്തെ നാലുമാസത്തെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടത്.  സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആംഗല മെർക്കലിന്റെ പാർട്ടി അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. സഖ്യകക്ഷി സർക്കാരിനുള്ള ശ്രമങ്ങൾ തുടരെത്തുടരെ പരാജയപ്പെട്ടു. ഒടുവിൽ എസ്പി ഡി, സിഡിയു+ സിഎസ് യു സഖ്യത്തിന് തീരുമാനമായി. വിശാലസഖ്യ മന്ത്രി സഭയിൽ ധനകാര്യവും വിദേശകാര്യവുമുൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ ഉറപ്പിച്ച ശേഷമാണ് എസ് പി ഡി മെർക്കലിന് കൈ കൊടുത്തത്. മെർക്കൽ വലിയ വിമർശനമേറ്റുവാങ്ങിയ കുടിയേറ്റ നയത്തിലും കർശന വ്യവസ്ഥകളായി.  പരമാവധി 2 ലക്ഷത്തി ഇരുപതിനായിരം കുടിയേറ്റക്കാരെയെ പ്രതിവർഷം ജർമനി സ്വീകരിക്കൂ. സാമ്പത്തിക, പ്രതിരോധ രംഗങ്ങളിൽ ഫ്രാൻസുമായി മെച്ചപ്പെട്ട ധാരണയുണ്ടാക്കാനുള്ള തീരുമാനം യൂറോപ്യൻ യൂണിയന് പ്രതീക്ഷയേകുന്നു.  ഇതൊക്കെയാണെങ്കിലും വിശാലസഖ്യം എപ്പോൾ വേണമെങ്കിലും തകരാമെന്നും നിരീക്ഷകർ കരുതുന്നു. സി ഡി യുവുമായി ഒരു ധാരണക്കുമില്ലെന്ന് തുടക്കത്തിൽ പ്രഖ്യാപിച്ച പാർട്ടിയാണ് എസ്പി ഡി. വിദേശ, ധനകാര്യ വകുപ്പുകളിൽ എസ്പി ഡി സ്വീകരിക്കുന്ന നയങ്ങൾ മെർക്കലും കൂട്ടരും അംഗീകരിക്കുമോയെന്ന് കണ്ടറിയണം. റഷ്യയുമായുള്ള നയതന്ത്ര ബന്ധം തന്നെ ഉദാഹരണം. മോസ്കോയുമായി മെച്ചപ്പെട്ട സഹകരണമാണ് എസ് പി ഡി യു ടെ പ്രഖ്യാപിത നിലപാട്. ആംഗല മെർക്കലാകട്ടെ റഷ്യക്കു മേലുള്ള ഉപരോധങ്ങൾ ശക്തമാക്കണമെന്ന പക്ഷക്കാരിയും. ഏതായാലും സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം യൂറോപ്യൻ നേതൃത്വത്തിൽ ജർമനിയെ ദുർബലയാക്കി.  തൽക്കാലം തടിയൂരിയെങ്കിലും തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മർക്കലിനും ഭരണകക്ഷിക്കും ക്ഷീണമായി.  സുസ്ഥിര ഭരണം കാഴ്ചവയ്ക്കാൻ വിശാലസഖ്യത്തിനാവുമോയെന്നത് ജർമനിക്ക് മാത്രമല്ല യൂറോപ്പിനാകെയും നിർണായകമാണ്