ഷട്ട്ഡൗണ്‍ നല്‍കുന്ന സൂചന

ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞയുടെ ഒന്നാം ദിവസം അമേരിക്കയെ കാത്തിരുന്നത് സാമ്പത്തിക അടിയന്തരാവസ്ഥ. ധനവിനിയോഗ ബില്‍ സെനറ്റില്‍ പരാജയപ്പെട്ടതോടെയാണ്  ഷട്ട്ഡൗണിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.  ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ളപ്പോഴാണ് ഇത് സംഭവിച്ചത് എന്നതാണ് ശ്രദ്ധേയം. കുടിയേറ്റ നിയമത്തെച്ചൊല്ലിയുള്ള തര്‍ക്കം തല്‍ക്കാലം പരിഹരിച്ചെങ്കിലും പ്രസിഡന്‍റും ഡെമോക്രാറ്റുകളും തമ്മിലുള്ള പോരാട്ടം മുറുകുന്നു എന്നാണ് മൂന്നുദിവസത്തെ ഷട്ട്ഡൗണ്‍ നല്‍കുന്ന സൂചന. സെനറ്റിലെ തിരിച്ചടി മാത്രമല്ല ഒന്നാം വാര്‍ഷികത്തില്‍ പ്രസിഡന്‍റിനെ കാത്തിരുന്നത്. പ്രതിഷേധങ്ങളുടെ വേലിയേറ്റമായിരുനന്നു അമേരിക്കയില്‍. മി ടൂ ക്യാംപെയന്‍്റെ ചുവടുപിടിച്ചുള്ള രണ്ടാം വനിതാപ്രകടനമായിരുന്നു ഏറ്റവും ശക്തം.  ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരും ട്രംപിനെതിരെ പ്രകടനം നടത്തി.