കൃത്രിമബുദ്ധിയുടെ ലോകം

മനുഷ്യൻ നിർമ്മിക്കുന്ന യന്ത്രങ്ങൾ മനുഷ്യരെ നിയന്ത്രിച്ചു തുടങ്ങുന്ന കാലം അടുത്തെത്തിയോ.? ആധുനിക ശാസ്ത്ര ലോകം ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അഥവാ കൃത്രിമ ബുദ്ധിയുടെ പുറകെ പോകുമ്പോൾ ഉയരുന്ന ചോദ്യമാണിത്. വിപ്ലവംസൃഷ്ടിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തന്നെയായിരുന്നു പുത്തൻ കണ്ടുപിടുത്തങ്ങളുടെ ആഗോള വേദിയായ സി ഇ എസിന്റെ പുതിയപതിപ്പും കീഴടക്കിയത്. ലോകത്തിലെ ഏറ്റുവും വലുതും ശ്രദ്ധേയവുമായ ടെക്നോളജി ട്രേഡ് ഷോയാണ് കൺസ്യൂമർ അസോസിയേഷൻ സംഘടിപ്പിക്കുന്ന സി ഇ എസ്.  ആഗോളകമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളും സാങ്കേതിക വിദ്യകളുമായി ഒരു കുടകീഴിൽ അണിനിരക്കുന്ന സി. ഇ എസിന്റെ 50ാം പതിപ്പാണ് ലൊസാഞ്ചലസില്‍ അരങ്ങേറിയത്. 600 സ്റ്റാര്‍ട് അപ്പുകളടക്കം 4000ത്തിലധികം കമ്പനികള്‍ മാറ്റുരച്ച മേളയില്‍ ആര്‍ടിഫിഷ്യന്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യക്ക് മുന്‍ നിരയില്‍ ഇരിപ്പിടം നല്‍കി.ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകള്‍, ഗൂഗിള്‍ അസിസ്റ്റന്‍റ് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  കാറുകള്‍ തുടങ്ങി  നിരവധി വിസ്മയങ്ങള്‍  സ്റ്റാളുകളില്‍ അണി നിരന്നു