ചരിത്രം ഈ സന്ദർശനം

ഇന്ത്യ ഇസ്രയേല്‍ ബന്ധം ഉൗട്ടിയുറപ്പിക്കാന്‍ ബന്യമിന്‍ നെതന്യാഹുവെത്തി. ട്രംപിന്‍റെ ജറൂസലേം പ്രഖ്യാപനത്തിനെതിരെ നിലപാടടെുത്തെങ്കിലും ഇന്ത്യയോട് ഇസ്രയേലിന് പരിഭവമില്ല. നരേന്ദ്രമോദി ബെന്യമനിന്‍ നെതന്യാഹൂ സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഡല്‍ഹിയിലെ സ്വീകരണ പരിപാടി. എന്നാല്‍ നെതന്യാഹുവിന്‍റെ ഈ സന്ദര്‍ശനത്തെയും നരേന്ദ്രമോദിയുമായുള്ള സൗഹൃദത്തെയും ഇന്ത്യയുടെ പശ്ചിമേഷന്‍ നയങ്ങളില്‍ നിന്നുള്ള മാറ്റമായി കാണേണ്ടതില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പരസ്പര ശത്രുക്കളായ രാജ്യങ്ങളുടെ കാര്യത്തില്‍ ഇരുകൂട്ടരെയും പിണക്കാത്ത, പ്രായോഗികതയില്‍ ഉൗന്നിയുള്ള നയതന്ത്രമാണ് എക്കാലത്തും ഇന്ത്യയുടെ രീതി. അതു തന്നെ പശ്ചിമേഷ്യയിലും ഇന്ത്യ പിന്തുടരുന്നുവെന്ന് മാത്രമേ നെതന്യാഹുവിന്‍റെ സന്ദര്‍ശനത്തിലും കാണേണ്ടതുള്ളൂ.