ടിപ്പു: വില്ലനോ? നായകനോ?

ടിപ്പു സുല്‍ത്താനെ ഇന്ത്യയുടെ ചരിത്രത്തില്‍ എങ്ങിെന അടയാളപ്പെടുത്തണം. വില്ലനോ? നായകനോ? സ്വാതന്ത്ര്യപ്പോരാളിയോ?മതഭ്രാന്തനോ? വീരപുരുഷനോ? സ്വച്ഛാധിപതിയോ?  നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന കര്‍ണാടകയുടെ മണ്ണില്‍ മൈസൂര്‍ കടുവയുടെ ചരിത്രവഴികളെച്ചൊല്ലി തര്‍ക്കം മുറുകുകയാണ്.

ഫത്തേ അലി സാഹബ് ടിപ്പു. പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂരു കേന്ദ്രീകരിച്ച് ഭരണം നടത്തിയ ശക്തനായ പോരാളി. ബ്രിട്ടീഷുകാരുടെ പേടി സ്വപ്നം. നവംബര്‍ പത്ത് ടിപ്പു ജയന്തിയായി ആഘോഷിക്കാന്‍ കര്‍ണാടക ഭരിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ 2015 ല്‍ തീരുമാനിച്ചതോടെയാണ്  ടിപ്പുവിന്‍റെ ചരിത്രത്തെച്ചൊല്ലിയുള്ള ചേരിതിരിവിന് പുതിയ മാനങ്ങള്‍ കൈവന്നത്. 2015 ല്‍ ടിപ്പു ജയന്തിയുടെ പേരിലുണ്ടായ ആക്രമങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ടിപ്പു ജയന്തി ആഘോഷപരിപാടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ ആവശ്യപ്പെട്ടതോടെയാണ് ഇത്തവണ വിവാദങ്ങള്‍ സജീവമായത്. ക്രൂരനും കൊലപാതകിയും മതഭ്രാന്തനും കൂട്ടമാനഭംഗം നടത്തിയവനുമായ ഒരാളെ മഹത്വവല്‍ക്കരിക്കുന്ന ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. കോണ്‍ഗ്രസിന് ടിപ്പു ധീരദേശഭിമാനിയാണ്. ബിജെപിക്ക് മതഭ്രാന്തനും.

ടിപ്പു ജയന്തിയുടെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും കൊന്പുകോര്‍ക്കുന്പോഴാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ ഭാഗമായിരുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് ടിപ്പുവിനെ പ്രകീര്‍ത്തിച്ചത്. ടിപ്പുവിന്‍റേത് വീരചരമമായിരുന്നുവെന്നും വികസനകാര്യത്തില്‍ ടിപ്പുമുന്‍പേ നടന്നുവെന്നും കര്‍ണാടക നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തില്‍ രാഷ്്ട്രപതി പറഞ്ഞു.

കേരളത്തിലും കര്‍ണാടകയിലെ കൂര്‍ഗിലും മംഗലാപുരത്തും ടിപ്പു സുല്‍ത്താനെ വീരനായല്ല ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ദാരുണമായി കൊലപ്പെടുത്തിയ, കൂട്ടത്തോടെ മതംമാറ്റിയ ഏകാധിപതിയായാണ് ചിലര്‍ കാണുന്നത്. പടയോട്ടകാലത്ത് അനേകം ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതിന്‍റെയും തകര്‍ത്തതിന്‍റെയും ചരിത്രം ഉദ്ധരിച്ച് ടിപ്പു ശത്രുപക്ഷത്തുനിര്‍ത്തുന്നവരുണ്ട്. അതുകൊണ്ടുതന്നെ സിദ്ധരാമയ്യയുടെ ടിപ്പു ജയന്തി ആഘോഷത്തിന് ചരിത്രത്തിന്‍റെയല്ല; രാഷ്ട്രീയത്തിന്‍റെ പിന്‍ബലമെന്ന് ഇവര്‍ വാദിക്കുന്നു. ഹിന്ദുവായിരുന്നെങ്കില്‍ ടിപ്പുവിനെ രാജ്യമാകെ വീരപുരഷനായി കണക്കാക്കുമായിരുന്നില്ലേയെന്ന ചോദ്യം മറുഭാഗം മുന്നോട്ട് വെയ്ക്കുന്നു. ശരിക്കും ആരാണ് ടിപ്പു? 

മൈസുരു വാണിരുന്ന വൊഡയാര്‍ രാജാക്കന്മാരുടെ സൈനാധിപനായിരുന്ന ഹൈദര്‍ അലിയുടെ മൂത്തപുത്രന്‍ . സ്വന്തം പ്രയത്നം കൊണ്ട് മൈസുരുവിന്‍റെ ഭരണംപിടിച്ചയാളാണ് ഹൈദര്‍ അലി. 1750 നവംബര്‍ 20 ന് ദേവനഹള്ളിയിലാണ് ടിപ്പു സുല്‍ത്താന്‍റെ ജനനം. 1767 _ 69 ലെ ഒന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ പടയ്ക്കിറങ്ങുന്പോള്‍ പ്രായം പതിനേഴ്. പിന്നാലെ മറാത്തകള്‍ക്കെതിരായ യുദ്ധം. 1780 84 ല്‍ രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധം. 1782 ല്‍ ഹൈദര്‍ അലിയുടെ മരണത്തോടെ കിരീടവും വിശാലസാമജ്ര സ്വപ്നങ്ങളും ടിപ്പുവിലേക്ക്. ബ്രിട്ടീഷ് ഇസ്റ്റ് ഇന്ത്യാ കന്പനിയോട് നാല് തവണ ടിപ്പു പോരാടി. സൂര്യനസ്തമിക്കാത്ത സാമ്രജ്യത്തിന്‍റെ അധികാര, വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് ഫ്രഞ്ചുകാര്‍ക്കൊപ്പം ചേര്‍ന്ന് കനത്തവെല്ലുവിളിയുയര്‍ത്തി. ജനറല്‍ കോണ്‍വാലിസിനെയും വെല്ലസ്്ലിയെയും കിടുകിടാ വിറപ്പിച്ചു. കൃഷ്ണാ നദിയും പശ്ചിമഘട്ടവും അറബിക്കടലും അതിരായുള്ള ഒരു വിശാല സാമ്രാജ്യത്തിന്‍റെ അധിപന്‍. കന്നട, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, അറബിക്, ഫ്രഞ്ച് അഞ്ചുഭാഷകളില്‍ നിപുണന്‍. 1799 ല്‍ നാലാം മൈസരു യുദ്ധത്തില്‍ ബ്രിട്ടീഷുകാരുടെയും ഹൈദരാബാദ് നൈസാമിന്‍റെ സംയുക്ത ആക്രമണത്തില്‍ ടിപ്പു കൊല്ലപ്പെട്ടു. ടിപ്പുവിന്‍റെ പടയോട്ടം കേരളത്തിന്‍റെ ചരിത്രവും മിത്തുകളുമൊക്കെയായി ഇഴ ചേര്‍ന്നുകിടക്കുന്നു.

മെച്ചപ്പെട്ട സാങ്കേതിക വിദ്യയും പടക്കോപ്പുകളുമായി  യുദ്ധത്തിനെത്തിയ ടിപ്പുവിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കേരളത്തിലെ നാടുവാഴികള്‍ക്ക് കഴിഞ്ഞില്ല. വിശ്വാസങ്ങളും ജീവനും സ്വത്തും  തകര്‍ത്ത ഇരുണ്ടവശത്തിനൊപ്പം ഭൂനികുതി ഏര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള മാറ്റങ്ങളുടെ കഥയും പറയാനുണ്ട് കേരളത്തിലെ ടിപ്പുവിന്‍റെ പടയോട്ടത്തിന്. ഇസ്ലാമിക വിശ്വാസിയായ ടിപ്പു മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തിയിരുന്നുവെന്ന വിമര്‍ശനമുണ്ട്. സ്ഥലപ്പേരുകളോട് പോലും ടിപ്പു വെറുതെ വിട്ടില്ലെന്ന്  രേഖകള്‍